AlappuzhaKeralaLatest

ചെങ്ങന്നൂർ നഗരസഭയിൽ കോവിഡ് ചികിത്സാ കേന്ദ്രം തയ്യാറാകുന്നു

“Manju”

റെജിപുരോഗതി

ചെങ്ങന്നൂർ: നഗരസഭയിൽ കോവിഡ് ജനകീയ ആരോഗ്യ പരിപാലന കേന്ദ്രമായ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരാഴ്ചയ്ക്കകം ആരംഭിക്കാൻ കഴിയുമെന്നു നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ അറിയിച്ചു. നാളെ (21-07-2020) രാവിലെ 11 ന് ഇതു സാമ്പന്ധിച്ച കോ-ഓഡിനേഷൻ കമ്മറ്റി യോഗം ചേർന്നു അന്തിമ തീരുമാനം എടുക്കും.നഗരസഭാ പ്രദേശത്ത് 250 കിടക്കകളുള്ള സജ്ജീകരണങ്ങൾ ഒരുക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം.ഇതുപ്രകാരം നേരത്തെ തന്നെ അനുയോജ്യമായ വിദ്യഭ്യാസ സ്ഥാപനങ്ങളും, ഓഡിറ്റോറിയങ്ങളും കണ്ടെത്തിയിട്ടുണ്ട്. നഗരസഭാ,ആരോഗ്യ വിഭാഗം, ദുരന്തനിവാരണം എന്നീ വകുപ്പുതല ഉദ്യോഗസ്ഥരുടെ സ്ഥലപരിശോധനയ്ക്കു ശേഷം സ്ഥലങ്ങൾ സ്ഥിതീകരിക്കും. കട്ടിൽ അടക്കമുള്ളവയും നടത്തിപ്പിനായുള്ള ഫണ്ടും അനുവദിക്കുന്നതോടൊപ്പം മറ്റു ചില സൗകര്യങ്ങൾ സ്പോൺസർഷിപ്പിലൂടെ ക്രമീകരിക്കണമെന്നു ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ടെന്നും നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ പറഞ്ഞു.

Related Articles

Back to top button