Latest

അപകടങ്ങൾ ഒളിപ്പിച്ച് 14 കയങ്ങൾ : കല്ലാറിലെ ഈ പ്രദേശങ്ങൾ ഇനി നിരോധിത മേഖല

“Manju”

തിരുവനന്തപുരം : നിരന്തരം അപകടം ഉണ്ടാകുന്ന കല്ലാറിൽ പതിയിരിക്കുന്നത് 14 അപകട കയങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിൽ കല്ലാറിൽ സ്ഥിരം സുരക്ഷാ സംവിധാനങ്ങളുമായി സുരക്ഷിത ടൂറിസം പദ്ധതി ആരംഭിക്കാനൊരുങ്ങുകയാണ് അധികൃതർ. ജി. സ്റ്റീഫൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

അപകടങ്ങൾ നിറഞ്ഞ 14 കയങ്ങൾ നിരോധിത പ്രദേശമായി പ്രഖ്യാപിക്കുന്നതിന് പുറമെ ഊടുവഴികളിലൂടെ കയത്തിൽ ഇറങ്ങുന്നത് തടയാൻ ഫെൻസിംഗ് സ്ഥാപിക്കാനും തീരുമാനമായി. പ്രദേശത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെയുമുള്ള സുരക്ഷാ സംവിധാനങ്ങളാകും ഒരുക്കുക. ദുരന്തനിവാരണ വകുപ്പിന്റെ കൂടി സഹകരണത്തോടെയാകും അപകടമേഖല നിരോധിത മേഖലയായി പ്രഖ്യാപിക്കുക.

ഇവയ്‌ക്ക് പുറമെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ രണ്ടാഴ്ചയ്‌ക്കുള്ളിൽ ടൂറിസം, റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത യോഗം വിളിക്കാനും യോഗത്തിൽ തീരുമാനമായി. കൂടാതെ വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായും, നെടുമങ്ങാട് ആർ ഡി ഒ കൺവീനറായും സ്ഥിരം മോണിറ്ററിംഗ് സമിതി രൂപീകരിക്കും. ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ പ്രതിനിധികൾ, രാഷ്‌ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികൾ എന്നിവർ അംഗങ്ങളാകും.

Related Articles

Back to top button