Uncategorized

രാജ്യത്ത് കള്ളക്കടത്ത് തടയുന്നതിന് അത്യാധുനിക സംവിധാനം ഏര്‍പ്പെടുത്തി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കള്ളക്കടത്ത് തടയുന്നതിന് അത്യാധുനിക സംവിധാനം ഏര്‍പ്പെടുത്തി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. രാജ്യത്തെ 69 വിമാനത്താവളങ്ങളില്‍ അത്യാധുനിക ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഒരുങ്ങുന്നു.

കൈകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന സ്‌കാനറുകളും ഇരുമ്പ് ചട്ടങ്ങളില്‍ ഉറപ്പിക്കുന്ന രീതിയിലുള്ള മെറ്റല്‍ഡിക്റ്ററുകളും ഒഴിവാക്കി കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളുള്ള സ്‌കാനറുകളാണ് ഒരുക്കുന്നത്. കോവിഡ്-19 വ്യാപിക്കുന്നതിനു മുമ്പേ ഇത്തരമൊരു തീരുമാനമെടുത്തിരുന്നുവെന്ന് എഎഐ അധികൃതര്‍ വ്യക്തമാക്കി. ആകെ 198 ബോഡിസ്‌കാനറുകളാണു വിമാനത്താവളങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്നത്. 19 എണ്ണം ചെന്നൈ വിമാനത്താവളത്തിലേക്കാണ്. 17 എണ്ണം കോല്‍ക്കത്തയിലും 12 എണ്ണം പൂനയിലും ഘടിപ്പിക്കും.

Related Articles

Check Also
Close
Back to top button