KeralaLatest

‘നുഴഞ്ഞു കയറിയവരാണ് പ്രശ്‌നമുണ്ടാക്കിയത്, സംഘാടകരല്ല’; കേരള സര്‍വകലാശാല കലോത്സവം, ന്യായീകരിച്ച് മന്ത്രി

“Manju”

കണ്ണൂര്‍: കേരള സര്‍വകലാശാല കലോത്സവ കോഴ വിവാദത്തില്‍ എസ്എഫ്‌ഐയെ ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കലോത്സവങ്ങള്‍ ഭംഗിയായി നടത്തിയിരുന്നു. സംഘാടകരുടെ ഭാഗത്ത് നിന്നല്ല പ്രശ്‌നമുണ്ടായത്. നുഴഞ്ഞു കയറിയവരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. യുവജനോത്സവങ്ങള്‍ സൗഹാര്‍ദ്ദപരമായിരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പൊലീസ് അന്വേഷണത്തിലൂടെയേ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ. എന്താണ് സംഭവിച്ചതെന്ന് അന്വേഷണം കഴിഞ്ഞതിനുശേഷം മാത്രമേ പറയാന്‍ പറ്റുകയുള്ളു. യുവജനോത്സവം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് ഖേദകരമാണെന്നും മന്ത്രി പറഞ്ഞു.

കലോത്സവത്തിനിടയില്‍ ആരോ നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കിയതാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ബോധപൂര്‍വ്വം കലാലയങ്ങളില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നതാണ്. അശാന്തി സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നുണ്ട്. വിഷയം ജാഗ്രതാപൂര്‍വ്വം കൈകാര്യം ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button