InternationalLatest

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച്‌ കത്തിനശിച്ചു

“Manju”

ബള്‍ഗേറിയ: ബള്‍ഗേറിയയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച്‌ കത്തിനശിച്ചു. കുട്ടികളുള്‍പ്പെടെ 46 യാത്രക്കാര്‍ വെന്തുമരിച്ചു. തീപൊള്ളലേറ്റ 7 യാത്രക്കാര്‍ ബസില്‍ നിന്ന് ചാടിരക്ഷപ്പെട്ടു. തീപിടിത്തത്തില്‍ പൊള്ളലേറ്റ ഏഴുപേരെ തലസ്ഥാനമായ സോഫിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ അഗ്നി സംരക്ഷണ വകുപ്പ് മേധാവി നിക്കോളായ് നിക്കോളോവിയാണ് ഇക്കാര്യം ബിടിവി ടെലിവിഷനോട് പറഞ്ഞത്. മരിച്ചവരില്‍ നോര്‍ത്ത് മാസിഡോണിയയില്‍ നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും നോര്‍ത്ത് മാസിഡോണിയയിലെ പൗരന്മാരാണെന്ന് സോഫിയയിലെ നോര്‍ത്ത് മാസിഡോണിയ എംബസിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവ സ്ഥലം സീല്‍ ചെയ്തിരിക്കുകയാണ്. സോഫിയയില്‍ നിന്ന് 45 കിലോമീറ്റര്‍ പടിഞ്ഞാറ് സ്‌ട്രൂമ ഹൈവേയിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പൊള്ളലേറ്റ ഏഴുപേര്‍ ബസില്‍ നിന്ന് ചാടിയതായി സോഫിയയിലെ എമര്‍ജന്‍സി ആശുപത്രി അധികൃതര്‍ പറഞ്ഞു. നിലവില്‍ ഏഴ് പേരുടെ നില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു

Related Articles

Back to top button