KeralaLatest

ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ബാ​ല​ഭാ​സ്ക​റി​ന്‍റെ ഡ്രൈ​വ​ര്‍

“Manju”

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത​ജ്ഞ​ന്‍ ബാ​ല​ഭാ​സ്ക​റി​ന്റെ അ​പ​ക​ട​മ​ര​ണ​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന്‍ കോ​ട​തി​യി​ല്‍. അ​പ​ക​ട​സ​മ​യ​ത്തു ബാ​ല​ഭാ​സ്ക​റാ​ണു വ​ണ്ടി​യോ​ടി​ച്ച​തെ​ന്നും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഒ​രു കോ​ടി രൂ​പ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ര്‍​ജു​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
ബാ​ല​ഭാ​സ്ക​റി​ന്റെ കു​ടും​ബ​ത്തെ എ​തി​ര്‍​ക​ക്ഷി​യാ​ക്കി​യാ​ണ് അ​ര്‍​ജു​ന്റെ ഹ​ര്‍​ജി. ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗാ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നു ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം, അ​പ​ക​ട​മു​ണ്ടാ​യ സ​മ​യ​ത്തു കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത് ഡ്രൈ​വ​റാ​യി​രു​ന്ന അ​ര്‍​ജു​നാ​ണെ​ന്നു ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ര്‍​ജു​ന്‍റെ ത​ല​യ്ക്കു പ​രി​ക്കേ​റ്റ​തു മു​ന്‍ സീ​റ്റി​ല്‍ ഇ​രു​ന്ന​തി​നാ​ലാ​ണെ​ന്നാ​ണും ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​പ​ക​ട​മ​ര​ണം വ​ഴി​തി​രി​ച്ചു​വി​ടു​ന്ന നി​ല​യി​ല്‍ വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ കെഐ​സ്‌ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍​ക്കു ഗ​ള്‍​ഫി​ല്‍ ജോ​ലി ല​ഭി​ച്ച​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഇ​യാ​ള്‍​ക്ക് സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ആ​രോ​പി​ച്ചു ബാ​ല​ഭാ​സ്ക​റിെ​ന്‍​റ ബ​ന്ധു​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു അ​ര്‍​ജു​ന്റെ ഹ​ര്‍​ജി. താ​ത്കാ​ലി​ക ഡ്രൈ​വ​റാ​യി​രു​ന്ന അ​ജി​യ്ക്കെ​തി​രേ​യാ​ണ് ആ​രോ​പ​ണം.

Related Articles

Back to top button