IndiaKeralaLatestThiruvananthapuram

കൊല്ലത്ത് പൊലീസുകാരനും കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കും കൊറോണ

“Manju”

സിന്ധുമോള്‍ ആര്‍

കൊല്ലത്ത് പൊലീസുകാരനും കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ചടയമംഗലം ഡിപ്പോയിലെ കണ്ടക്ടര്‍ക്കാണ് രോഗം കണ്ടെത്തിയത്.

കൊറോണ വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളില്‍ ആര്യങ്കാവ്, കുളത്തുപ്പുഴ മേഖലകളില്‍ വലിയ ആശങ്ക ഉണ്ടായിരുന്നു. ഈ ആശങ്ക മാറി വരുന്നതിനിടെയാണ് പൊലീസുകാരന് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റീനിലാക്കി. എട്ട് റവന്യു ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടുന്നു.

ചടയമംഗലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടര്‍ ഇക്കഴിഞ്ഞ പത്താം തീയതി തെന്മല ഡ്യൂട്ടിക്ക് പോയിരുന്നു. ഇതിന് ശേഷം പതിനെട്ടാം തീയതിയും ഡ്യൂട്ടിയില്‍ എത്തിയിരുന്നു. കണ്ടക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചടയമംഗലം ഡിപ്പോ അടച്ചു.

Related Articles

Back to top button