IndiaLatest

പാക്-ഖാലിസ്ഥാനി അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: കാര്‍ഷിക സമരവുമായി ബന്ധപ്പെട്ട് ട്വിറ്ററിലൂടെ തെറ്റായ വിവരങ്ങളും പ്രകോപനപരമായ കാര്യങ്ങളും പങ്കുവക്കുന്നു എന്ന് ആരോപിച്ചു 1178 പാക്ഖാലിസ്ഥാനി അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനോട്‌ ആവശ്യപ്പെട്ടു. അതേസമയം, സര്‍ക്കാരിന്റെ തീരുമാനത്തോട് ട്വിറ്റര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ടൂള്‍കിറ്റിനെ സംബന്ധിക്കുന്ന അന്വേഷണത്തില്‍ പല കാര്യങ്ങളും കണ്ടെത്തിയെന്നും ആഗോളതലത്തില്‍ താരങ്ങളുടെ പ്രതികരണങ്ങള്‍ക്ക് മറുപടി പറഞ്ഞതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നും വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ ഹാഷ്‌ടാഗുകളും അഭിപ്രായങ്ങളും കൃത്യമായതോ ഉത്തരവാദിത്വപരമായതോ അല്ലെന്നും മന്ത്രാലയം പറഞ്ഞിരുന്നു.

Related Articles

Back to top button