IndiaLatest

ചണ്ഡീഗഡ്- മണാലി ഹൈവേ: അഞ്ച് തുരങ്കങ്ങള്‍ തുറന്നു

“Manju”

ഹിമാചല്‍ പ്രദേശിലെ ചണ്ഡീഗഡ്മണാലി ഹൈവേയിലെ തുരങ്കങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നു. നിലവില്‍, വാഹനങ്ങളുടെ ഗതാഗതത്തിനായി അഞ്ച് തുരങ്കങ്ങളാണ് തുറന്നിട്ടുള്ളത്. ചണ്ഡീഗഡ്മണാലി യാഥാര്‍ത്ഥ്യമാകുന്നതോടെ സുഗമമായും സുരക്ഷിതമായും യാത്ര ചെയ്യാവുന്നതാണ്. ഹിമാചല്‍ പ്രദേശിലെ ഹനോഗി മുതല്‍ ജലോഗി വരെ നിര്‍മ്മിച്ചിട്ടുള്ള തുരങ്കങ്ങളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്.

മഴക്കാലമായാല്‍ ഹനോഗി മുതല്‍ ജലോഗി വരെയുള്ള മേഖലകളിലെ മലകളില്‍ നിന്നും മണ്ണിടിച്ചിലും മറ്റും ഉണ്ടാകുന്നതിനെ തുടര്‍ന്ന് യാത്ര ദുസ്സഹമാകാറുണ്ട്. കൂടാതെ, ബിയാസ് നദി കവിഞ്ഞൊഴുകുന്ന വേളയില്‍ വെള്ളം റോഡിലേക്ക് കയറുകയും, മഴക്കാലങ്ങളില്‍ റോഡ് അടച്ചിടേണ്ട സാഹചര്യമാണ് ഉണ്ടാകാറുള്ളത്. ഈ പശ്ചാത്തലത്തിലാണ് പ്രദേശത്ത് തുരങ്കളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.

ചണ്ഡീഗഡ്മണാലി ഹൈവേയ്ക്ക് പുറമേ, ഈ മേഖലയില്‍ വേറെയും തുരങ്കങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കിരാത്പൂര്‍മണാലി നാലുവരി പാതയില്‍ ഹനോഗി മുതല്‍ മണ്ഡി ജില്ലയിലെ ലോഗി വരെ നിര്‍മ്മിച്ച തുരങ്കങ്ങള്‍ ഗതാഗതത്തിനായി തുറന്നിട്ടുണ്ട്. അതേസമയം, ഈ തുരങ്കത്തിന്റെ ഉദ്ഘാടനം ഇതുവരെ നിര്‍വഹിച്ചിട്ടില്ല.

Related Articles

Back to top button