LatestThiruvananthapuram

എസ്ബിഐയുടെ ബ്രാന്‍ഡ് അംബാസഡറായി എം.എസ് ധോണി

“Manju”

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി മഹേന്ദ്ര സിംഗ് ധോണി. മ്പനിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എസ്ബിഐയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ എംഎസ് ധോണി വിവിധ മാര്‍ക്കറ്റിംഗ്, പ്രൊമോഷണല്‍ ക്യാമ്പെയ്നുകളില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സമ്മര്‍ദപൂരിതമായ സാഹചര്യങ്ങളില്‍ സമചിത്തത പാലിക്കാനുള്ള സവിശേഷ സിദ്ധിയും അനിവാര്യമായ സാഹചര്യങ്ങളില്‍ വ്യക്തമായ ചിന്തയോടെ വേഗത്തില്‍ തീരുമാനമെടുക്കാനുമുള്ള കഴിവും എസ്ബിഐയെ പ്രതിനിധീകരിക്കുന്നതിനുള്ള മികച്ച തെരഞ്ഞെടുപ്പായി ധോണിയെ മാറ്റുന്നു. വിശ്വാസ്യതയുടെയും നേതൃത്വത്തിന്റെയും മൂല്യങ്ങള്‍ പ്രതിഫലിപ്പിച്ചുകൊണ്ട്, ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള ബാങ്കിന്റെ പ്രതിബദ്ധതയെ ഈ അസോസിയേഷന്‍ സൂചിപ്പിക്കുന്നു, ”എസ്ബിഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Related Articles

Back to top button