Kerala

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;

“Manju”

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂര്‍ 277, ഇടുക്കി 274, പത്തനംതിട്ട 244, വയനാട് 147, കാസര്‍ഗോഡ് 122 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 62,27,787 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

27 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മരണമടഞ്ഞ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ഇ.സി. ബാബുകുട്ടിയുടെ (60) മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഡോ. ബാബുകുട്ടിയുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അനുശോചനം അറിയിച്ചു. കോവിഡിനെതിരായി എറണാകുളം മെഡിക്കല്‍ കോളേജില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റേത്. ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ സേവനം മികച്ചതാണ്.

ഇതുകൂടാതെ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ജമീല ബീവി (68), കൂവളശേരി സ്വദേശി തങ്കപ്പന്‍ നായര്‍ (81), ആലപ്പുഴ എടത്വ സ്വദേശി കൃഷ്ണന്‍ ദാമോദരന്‍ (76), ചേര്‍ത്തല സ്വദേശി പത്ഭനാഭന്‍ (72), ഹരിപ്പാട് സ്വദേശി സുധാകരന്‍ (64), കോട്ടയം ഈരാട്ടുപേട്ട സ്വദേശി നൗഷാദ് (51), മീനച്ചില്‍ സ്വദേശിനി നൂര്‍ജഹാന്‍ (47), പുത്തന്‍പുരം സ്വദേശിനി മിനി (48), കോട്ടയം സ്വദേശി കെ.എന്‍. ചെല്ലപ്പന്‍ (70), ശ്രീകണ്ഠമംഗലം സ്വദേശിനി റോസമ്മ (76), എറണാകുളം വാഴക്കുളം സ്വദേശിനി പാറുകുട്ടി (65), പള്ളുരുത്തി സ്വദേശിനി മറിയാമ്മ (68), കോതമംഗലം സ്വദേശി രാമകൃഷ്ണന്‍ (67), കൊമ്പനാട് സ്വദേശി കെ.ആര്‍. സോമന്‍ (55), തൃശൂര്‍ കുന്നമംഗലം സ്വദേശിനി കൊച്ചന്നം (73), നെന്മാനിക്കര സ്വദേശിനി ഷെനോസ് ലിജു (38), മുല്ലൂര്‍ക്കര സ്വദേശി മുഹമ്മദ് കുട്ടി (69), ചാവക്കാട് സ്വദേശിനി നഫീസ (70), പൂങ്കുന്നം സ്വദേശിനി ലക്ഷ്മിയമ്മാള്‍ (86), വരവൂര്‍ സ്വദേശിനി ബീവി (62), മലപ്പുറം ഇടരിക്കോട് സ്വദേശി മമ്മു (62), എടപ്പാള്‍ സ്വദേശി അബൂബക്കര്‍ (80), കാടമ്പുഴ സ്വദേശിനി അയിഷ (62), കോഴിക്കോട് കറുവിശേരി സ്വദേശി എം.സി. ബോസ് (81), കുറ്റ്യാടി സ്വദേശിനി പി.സി. സാറ (61), വയനാട് മുട്ടില്‍ സ്വദേശി കുഞ്ഞാലി (75) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2223 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4951 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 571 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 801, മലപ്പുറം 688, തൃശൂര്‍ 513, എറണാകുളം 374, കൊല്ലം 424, കോട്ടയം 392, പാലക്കാട് 229, ആലപ്പുഴ 376, തിരുവനന്തപുരം 244, കണ്ണൂര്‍ 247, ഇടുക്കി 244, പത്തനംതിട്ട 173, വയനാട് 134, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 8, കണ്ണൂര്‍ 5, എറണാകുളം, തൃശൂര്‍ 4 വീതം, കോഴിക്കോട് 3, പാലക്കാട്, വയനാട് 2 വീതം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5861 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 638, കൊല്ലം 152, പത്തനംതിട്ട 162, ആലപ്പുഴ 896, കോട്ടയം 215, ഇടുക്കി 148, എറണാകുളം 1001, തൃശൂര്‍ 293, പാലക്കാട് 338, മലപ്പുറം 776, കോഴിക്കോട് 733, വയനാട് 140, കണ്ണൂര്‍ 259, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,589 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,32,658 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

*************************************************************************************************************

കോഴിക്കോട് ജില്ലയില്‍ 851 പേര്‍ക്ക് കോവിഡ്; സമ്പർക്കം വഴി 804 പേർക്ക്;
രോഗമുക്തി 733

വി.എം.സുരേഷ്കുമാർ

വടകര : കോഴിക്കോട് ജില്ലയില്‍ ഇന്ന് 851 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചു പേര്‍ക്കുമാണ് പോസിറ്റീവായത്. 41 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 804 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5955 പേരെ പരിശോധനക്ക് വിധേയരാക്കി. മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 14.29 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 733 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയ കടലുണ്ടി സ്വദേശിക്കാണ് പോസിറ്റീവായത്

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 5

ബാലുശ്ശേരി – 1
ചെങ്ങോട്ടുകാവ് – 1
നൊച്ചാട് – 1
പെരുവയല്‍ – 1
വാണിമേല്‍ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 41

കോഴിക്കോട് കോര്‍പ്പറേഷന്‍ – 15
( പുതിയറ, പൊക്കുന്ന്, നല്ലളം, അരക്കിണര്‍, എരഞ്ഞിക്കല്‍, നടക്കാവ്, മീഞ്ചന്ത,
എലത്തൂര്‍, കല്ലായി, മെഡിക്കല്‍ കോളേജ്)

ചേളന്നൂര്‍ – 9
രാമനാട്ടുകര – 2
ഫറോക്ക് – 2
പെരുമണ്ണ – 2
ചേമഞ്ചേരി – 1
കടലുണ്ടി – 1
കക്കോടി – 1
കായക്കൊടി – 1
നടുവണ്ണൂര്‍ – 1
നരിക്കുനി – 1
ഒഞ്ചിയം – 1
പുറമേരി – 1
തലക്കുളത്തൂര്‍ – 1
ഉള്ള്യേരി – 1
വടകര – 1

?? സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 191

( പുതിയാപ്പ, നല്ലളം, നെല്ലിക്കോട്, കൊളത്തറ, കൊമ്മേരി, വേങ്ങേരി, പാറോപ്പടി, ചേവായൂര്‍, മെഡിക്കല്‍ കോളേജ്, കോവൂര്‍, അരക്കിണര്‍, കല്ലായി, പരപ്പില്‍, കുതിരവട്ടം, നടക്കാവ്, ചാലപ്പുറം, വെളളയില്‍, കാരപ്പറമ്പ്, പുതിയങ്ങാടി, വെസ്റ്റ് ഹില്‍, പുതിയറ, മായനാട്, തൊണ്ടയാട്, കരുവിശ്ശേരി, കുണ്ടുപ്പറമ്പ്, മാങ്കാവ്, ഗോവിന്ദപുരം, മേത്തോട്ടുത്താഴം, നടുവട്ടം, അത്താണിക്കല്‍, എടക്കാട്, പയ്യാനക്കല്‍, തിരുവണ്ണൂര്‍, മീഞ്ചന്ത, കണ്ണഞ്ചേരി, എരഞ്ഞിപ്പാലം, സിവില്‍ സ്റ്റേഷന്‍, നടക്കാവ്, മലാപ്പറമ്പ്, ചെറുവണ്ണൂര്‍, കോട്ടൂളി, ബേപ്പൂര്‍, പറയഞ്ചേരി, തോപ്പയില്‍, പന്നിയങ്കര)

മണിയൂര്‍ – 30
കൊടുവളളി – 30
ഒളവണ്ണ – 26
കാരശ്ശേരി – 26
ഉണ്ണിക്കുളം – 25
മേപ്പയ്യൂര്‍ – 24
ചേളന്നൂര്‍ – 22
വടകര – 18
ഓമശ്ശേരി – 17
തലക്കൂളത്തൂര്‍ – 17
കോടഞ്ചേരി – 16
കുന്ദമംഗലം – 16
പുതുപ്പാടി – 16
കൊയിലാണ്ടി – 15
ചെറുവണ്ണൂര്‍.ആവള – 15
ഉള്ള്യേരി – 15
കക്കോടി – 14
ബാലുശ്ശേരി – 13
കുരുവട്ടൂര്‍ – 13
പയ്യോളി – 13
താമരശ്ശേരി – 13
പെരുവയല്‍ – 12
അഴിയൂര്‍ – 12
കടലുണ്ടി – 11
പനങ്ങാട് – 11
കൊടിയത്തൂര്‍ – 11
കുറ്റ്യാടി – 10
തൂണേരി – 10
വാണിമേല്‍ – 9
നൊച്ചാട് – 9
ഫറോക്ക് – 8
കൂത്താളി – 8
ചക്കിട്ടപ്പാറ – 7
കട്ടിപ്പാറ – 7
ഒഞ്ചിയം – 7
തിരുവമ്പാടി – 7
ചേമഞ്ചേരി – 6
ഏറാമല – 6
കിഴക്കോത്ത് – 6
തുറയൂര്‍ – 5
ചാത്തമംഗലം – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
കീഴരിയൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
പനങ്ങാട് – 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6761
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 202

?? നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 235
• ഗവ. ജനറല്‍ ആശുപത്രി – 138
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 63
• കോഴിക്കോട് എന്‍.ഐ.ടി എസ്.എല്‍.ടി. സി – 44
• ഫറോക്ക് എഫ്.എല്‍.ടി.സി – 43
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 46
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 69
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 76
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 66
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ണ്‍ി – 77
• അമൃത എഫ്.എല്‍.ടി.സി. വടകര – 52
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 38
• റെയ്സ്, ഫറോക്ക് – 45
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 27
•ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 108
• ഇഖ്ര ഹോസ്പിറ്റല്‍ – 81
• ഇഖ്ര അനക്ചര്‍ – 25
• ഇഖ്ര മെയിന്‍ – 19
• ബി.എം.എച്ച് – 65
• മിംസ് – 41
• മൈത്ര ഹോസ്പിറ്റല്‍ – 24
• നിര്‍മ്മല ഹോസ്പിറ്റല്‍ – 9
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 29
• എം.എം.സി നഴ്സിംഗ് ഹോസ്പിറ്റല്‍ – 142
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 19
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 17
• മലബാര്‍ ഹോസ്പിറ്റല്‍ – 4
• പി.വി.എസ് – 2
• എം. വി. ആര്‍ – 1
• മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ – 1
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 4231
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 198
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 77
( തിരുവനന്തപുരം – 01, പത്തനംതിട്ട – 03,ആലപ്പൂഴ – 01, എറണാകുളം- 19,
പാലക്കാട് – 06, തൃശ്ശൂര്‍ – 01, മലപ്പുറം – 23, കണ്ണൂര്‍ – 17, വയനാട് – 06)

Related Articles

Back to top button