IndiaKeralaLatestThiruvananthapuram

ഐ.ടി കമ്പനികളില്‍ ഡിസംബര്‍ വരെ വര്‍ക്ക്​ ഫ്രം ഹോം

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഐടി,ബിപിഒ കമ്പനികളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഡിസംബര്‍ 31 വരെ നീട്ടി. നേരത്തേ ജൂലൈ 31 വരെയാണ് ജീവനക്കാര്‍ക്ക് വര്‍ക്കം ഫ്രം ഹോം സൗകര്യം അനുവദിച്ചിരുന്നത്. ടെലിംകോം മന്ത്രാലയമാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് ഐടി, ബിപിഒ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് തീരുമാനിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകീട്ടോടെ സര്‍ക്കാര്‍ തീരുമാനത്തിന് അനുമതി നല്‍കുകയായിരുന്നു.

നിലവില്‍ രാജ്യത്തെ ഐടി ജീവനക്കാരില്‍ 85 ശതമാനം പേരും വീട്ടില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത്. പ്രധാന തസ്തികകളിലെ ജീവനക്കാര്‍ മാത്രമാണ് ഓഫീസില്‍ എത്തുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ മാസമാണ് ഐടി, ബിപിഒ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഏപ്രില്‍ 30 വരെയായിരുന്നു കാലാവധി. എന്നാല്‍ പിന്നീട് രോഗവ്യാപനം രൂക്ഷമായതോടെ ജൂലൈ 31 വരെ നീട്ടുകയായിരുന്നു. എന്നാല്‍ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ കാലാവധി നീട്ടികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്.

Related Articles

Back to top button