Malappuram

അന്തർസംസ്ഥാന മയക്കുമരുന്ന് വിതരണം, ഒരാൾ  പിടിയിൽ

“Manju”

മലപ്പുറം : അന്തർസംസ്ഥാന മയക്കുമരുന്ന് വിതരണ സംഘത്തിലെ ഒരാൾ മലപ്പുറത്ത് പിടിയിൽ. അങ്ങാടിപ്പുറം പുത്തനങ്ങാടി ഒടുവിൽവീട്ടിൽ മുഹമ്മദ് ഇല്യാസ് ആണ് അറസ്റ്റിലായത്. സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മാരകശേഷിയുള്ള മയക്കുമരുന്നായ മെഥിലിൻ ഡയോക്‌സി മെത്ത് ആംഫിറ്റമിനും ഇയാളിൽ നിന്നും പിടിച്ചെടുത്തു.

യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട എം.ഡി.എം.എ, എൽ.എസ്.ഡി. തുടങ്ങിയവ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി കെ.എം. ദേവസ്യ, മങ്കട ഇൻസ്പെക്ടർ എൻ. പ്രജീഷ്, എസ്‌ഐ മാത്യു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.

ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള ഏജന്റുമാർ മുഖേന മയക്കുമരുന്ന് ജില്ലയിലെത്തിച്ച് വിൽക്കുകയായിരുന്നു ഇല്യാസ്. ഗ്രാമിന് അയ്യായിരം മുതൽ പതിനായിരം രൂപ വരെയാണ് വില.

Related Articles

Back to top button