KeralaLatestMalappuram

സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

മലപ്പുറം : സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമയാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. 65 വയസായിരുന്നു. മലപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇന്നലെ 362 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് ബാധിച്ചത്. ഇന്നലത്തെ കൊവിഡ് കണക്കില്‍ ഒന്നാമത് മലപ്പുറത്തായിരുന്നു. 326 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. രോഗം ബാധിച്ചവരില്‍ 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 23 പേരുടെ രോഗ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Related Articles

Back to top button