InternationalKeralaLatest

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ വ്യവസായികളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ അമേരിക്കന്‍ സ്​ഥാപനങ്ങളെ ക്ഷണിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിസ്​ഥാന സൗകര്യം, ആരോഗ്യസുരക്ഷ, പ്രതിരോധം, ഊര്‍ജ്ജം, കൃഷി, ഇന്‍ഷുറന്‍സ്​ തുടങ്ങി നിക്ഷേപത്തിന്​ അനന്തസാധ്യതകളുള്ള മേഖലകള്‍ രാജ്യത്ത്​ തുറന്നിട്ടിരിക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. യു.എസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച ഇന്ത്യ ഐഡിയാസ് വെര്‍ച്വല്‍ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആറു​വര്‍ഷത്തിനിടെ, നിക്ഷേപ, സാമ്പത്തിക പരിഷ്​കരണ സൗഹൃദ സമ്പദ്​വ്യവസ്​ഥയുള്ള രാജ്യമായി ഇന്ത്യയെ മാറ്റിയതായി അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയിലടക്കമുള്ള ചരിത്രപരമായ പരിഷ്​കാരങ്ങളാണ്​ രാജ്യത്തെ അതിന്​ പ്രാപ്​തമാക്കിയത്​. രാജ്യത്തി​​ന്റെ വികസന അജണ്ടയെ മനുഷ്യകേന്ദ്രീകൃതമായി മാറ്റി. അങ്ങനെ ഭാവിയെ സമീപിക്കാനാണ്​ ലക്ഷ്യമിടുന്നത്​. ആഗോള സാമ്പത്തിക തിരിച്ചടികളെ തദ്ദേശീയ സാമ്ബത്തിക പ്രാപ്​തികൊണ്ടാണ്​ രാജ്യം മറികടന്നതെന്ന്​ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൗണ്‍സിലിന് രൂപം നല്‍കിയതി​ന്റെ 45-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഉച്ചകോടി. മികച്ച ഭാവി കെട്ടിപ്പടുക്കുക എന്നതാണ് പ്രമേയം. ചൈനയുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങള്‍ കുറക്കാന്‍ ഇന്ത്യ തീരുമാനിച്ച സാഹചര്യത്തില്‍ വന്‍ പ്രാധാന്യമാണ് പ്രധാനമന്ത്രിയുടെ ഉച്ചകോടിയിലെ നിലപാടിന് കല്‍പിച്ചിരുന്നത്. അമേരിക്കയെ നിക്ഷേപത്തിന്​ ക്ഷണിച്ച്‌​ മോദി രാജ്യത്തി​​ന്റെ നിലപാട്​ വ്യക്​തമാക്കുകയും ചെയ്​തു. ഇന്ത്യ-യുഎസ് സഹകരണം, മഹാമാരിക്കുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തി​​ന്റെ ഭാവി തുടങ്ങിയ വിഷയങ്ങളിലാണ്​ ചര്‍ച്ച നടന്നത്​.

Related Articles

Back to top button