IndiaLatest

രാജ്യത്ത് കുട്ടികളുടെ വാക്‌സിന്‍ ഉടനില്ല

“Manju”

രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഉടന്‍ തുടങ്ങില്ല. അടുത്ത വര്‍ഷം മാര്‍ച്ച്‌ മുതലേ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുവെന്നാണ് കേന്ദ്ര മന്ത്രാലയം വ്യക്തമാക്കിയത്. മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിന്‍ വിതരണം പൂര്‍ത്തിയായ ശേഷമായിരിക്കും കുട്ടികള്‍ക്കുള്ളത് ആരംഭിക്കുക.

നിലവില്‍ ഡിസംബറോട് കൂടി കുട്ടികള്‍ക്കായി നാല് വാക്‌സിനുകള്‍ക്കുള്ള അനുമതിയാണ് ലഭിക്കുക. സൈഡസ് കാഡിലയുടെ കൊവിഡ് വാക്സിന്‍, 2 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവര്‍ക്ക് നല്‍കാനുള്ള ഭാരത് ബയോടെക്കിന്റെ വാക്സിന്‍, ജെനോവാ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എം.എന്‍.ആര്‍.എ വാക്സിന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന നോവാക്സിന്റെ വാക്സിന്‍ കോവാവാക്സ് (Covavax ) എന്നീ വാക്‌സിനുകള്‍ക്കാണ് അനുമതി ലഭിച്ചേക്കുക. കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന ക്രമം ഉണ്ടായിരിക്കും. മറ്റു രോഗങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് ആദ്യം നല്‍കും. നാല് വാക്‌സിന്റെയും ലഭ്യത പൂര്‍ണ്ണമായി ഉറപ്പിച്ച ശേഷം മാര്‍ച്ചില്‍ വിതരണം ആരംഭിക്കും.

Related Articles

Back to top button