IndiaLatest

ലോകസമ്പന്നമാരുടെ പട്ടികയില്‍ മുകേഷ് അംബാനിയ്ക്ക് അഞ്ചാം സ്ഥാനം

“Manju”

ശ്രീജ.എസ്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ ധനികനായി. 5.61 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. ഫേസ് ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍​ഗിന് തൊട്ടുപിന്നിലായാണ് മുകേഷ് അംബാനി പട്ടികയില്‍ ഇടംപിടിച്ചത്.

ഫോര്‍ബ്സിന്റെ പട്ടികയില്‍ ആമസോണ്‍ സിഇഒ ജെഫ് ബെസോസ് തന്നെയാണ് ഇപ്പോഴും ഒന്നാമതുള്ളത്. 183.7 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ബാറന്‍ ബഫറ്റിനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അംബാനിയുടെ മുന്നേറ്റം. ബില്‍ ഗേറ്റ്സ്, ബര്‍ണാര്‍ഡ് അര്‍നോള്‍ട്ട്, മാര്‍ക് സുക്കര്‍ബര്‍ഗ് എന്നിവരാണ് തൊട്ടു പിന്നിലുള്ളത്.

Related Articles

Back to top button