IndiaKeralaLatestThiruvananthapuram

സുശാന്ത് സിംഗ് രാജ്പുതിന്റെ ആരാധിക ജീവനൊടുക്കി

“Manju”

സിന്ധുമോള്‍ ആര്‍

റായ്പൂര്‍: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ ആരാധിക ആത്മഹത്യ ചെയ്തു. സുശാന്തിന്റെ ആരാധികയായ പതിമൂന്ന് വയസുകാരിയാണ് ജീവനൊടുക്കിയത്. ഛത്തീസ്ഗഡിലെ ദര്‍ഗില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.

സുശാന്ത് സിംഗിന്റെ മരണത്തെ തുടര്‍ന്ന് പെണ്‍കുട്ടി കടുത്ത നിരാശയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് ഭിലായ് നഗര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ത്രിനാഥ് ത്രിപാഠി പറഞ്ഞു. മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയെ സീലിംഗില്‍ നിന്ന് തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടി എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാ കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെത്തി. സുശാന്ത് ജീവനൊടുക്കിയതിനാല്‍ താനും ഈ ലോകം വിട്ട് പോകുന്നുവെന്നാണ് സന്ദേശത്തിലെ ഉള്ളടക്കം. കത്തിന്റെ ആധികാരികത ഉറപ്പിക്കാന്‍ പെണ്‍കുട്ടിയുടെ കയ്യക്ഷരം പരിശോധിച്ച്‌ വരികയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button