IndiaLatest

രാജ്യത്തെ വിലക്കയറ്റ തോത് ഏറ്റവും ഉയര്‍ന്ന നിരക്കില്‍

“Manju”

ന്യൂഡല്‍ഹി : രാജ്യത്തെ വിലക്കയറ്റ തോത് നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 2023 ഡിസംബറില്‍ 5.69 ശതമാനമാണ് വിലക്കയറ്റം. പഴം, പച്ചക്കറി തുടങ്ങിയവയുടെ വിലവര്‍ധനയാണ് തോത് ഉയര്‍ത്തിയത്. വ്യാവസായിക വളര്‍ച്ച 2023 നവംബറില്‍ 2.4 ശതമാനത്തിലേക്കും കൂപ്പുകുത്തി. എട്ടു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.

ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 2023 നവംബറില്‍ 5.5 ശതമാനവും 2022 ഡിസംബറില്‍ 5.72 ശതമാനവുമായിരുന്നു. 2023 ഓഗസ്റ്റില്‍ പണപ്പെരുപ്പം 6.83 ശതമാനത്തിലെത്തിയിരുന്നു. വ്യാവസായിക ഉല്‍പാദന സൂചിക (ഐഐപി) അടിസ്ഥാനമാക്കിയുള്ള വ്യാവസായിക വളര്‍ച്ചാ നിരക്ക് 2023 ഒക്ടോബറില്‍ 11.6 ശതമാനമായിരുന്നു.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് (എൻഎസ്‌ഒ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2023 ഡിസംബറില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം ഡിസംബറില്‍ 8.7 ശതമാനത്തില്‍ നിന്ന് 9.53 ശതമാനമായി ഉയര്‍ന്നു.

Related Articles

Back to top button