IndiaLatest

ജ​മ്മു കാശ്മീരില്‍ 4ജി ​ഇ​ന്റ​ര്‍​നെ​റ്റ് സര്‍വ്വീസ് പു​ന​സ്ഥാ​പി​ച്ചു

“Manju”

ശ്രീജ.എസ്

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാശ്മീരില്‍ 4ജി ​ഇ​ന്റര്‍നെ​റ്റ് സര്‍വ്വീസ് പു​ന​സ്ഥാ​പി​ച്ചു. പ​രീ​ക്ഷ​ണാ​ര്‍​ഥം ഗ​ന്ദേ​ര്‍​ബാ​ള്‍, ഉ​ദം​പു​ര്‍ എന്നീ രണ്ട് ജി​ല്ല​ക​ളി​ലാ​ണു ഇന്നലെ 4ജി ​ഇ​ന്റര്‍​നെ​റ്റ് പു​ന​സ്ഥാ​പി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്‍പ​തു മു​ത​ല്‍ 4ജി ​സേ​വ​ന​ങ്ങ​ള്‍ ഉപഭോക്താക്കള്‍ക്ക് ല​ഭ്യ​മാ​യി തു​ട​ങ്ങി. സെ​പ്റ്റം​ബ​ര്‍ എ​ട്ടു വ​രെ ഇ​ന്റ​ര്‍​നെ​റ്റ് ഇ​ത്ത​ര​ത്തി​ല്‍ ല​ഭ്യ​മാ​യി തു​ട​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അറിയിച്ചത്.

നി​ല​വി​ല്‍ പോ​സ്റ്റ്പെ​യ്ഡ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​ണു 4ജി ​സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ക. പ്രീ​പെ​യ്ഡ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഈ ​സേ​വ​നം ല​ഭി​ക്കാ​ന്‍ വെ​രി​ഫി​ക്കേ​ഷ​ന്‍ ക​ഴി​യു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.

2019 ഓ​ഗ​സ്റ്റ് അ​ഞ്ചി​ന്, ജ​മ്മു കാ​ഷ്മീ​രി​ന്റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി സം​സ്ഥാ​ന​ത്തെ കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യി വേ​ര്‍​തി​രി​ക്കു​ന്ന​തി​നു മുന്‍പാണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ന്റര്‍‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യ​ത്.

Related Articles

Back to top button