InternationalLatest

78കാരന്റെ വധു 17കാരി; 22 ദിവസം കഴിഞ്ഞപ്പോള്‍ വിവാഹ മോചനം

“Manju”

78കാരന്റെ വധു 17കാരി; 22 ദിവസം കഴിഞ്ഞപ്പോള്‍ വിവാഹ മോചനം; കഥയിങ്ങനെ..

ഇന്തോനേഷ്യ : കഴിഞ്ഞ മാസം വിവാഹിതരായ 78കാരനും 17കാരിയും വിവാഹ മോചിതരായി. കേവലം 22 ദിവസങ്ങൾ മാത്രമാണ് ഇവരുടെ വിവാഹ ജീവിതം നീണ്ടു നിന്നത്. ഭർത്താവാണ് ഭാര്യയെ വിവാഹമോചനം ചെയ്യുകയാണെന്ന് അറിയിച്ചത്. ഒരാഴ്ച മുൻപ് വിവാഹ മോചനത്തിന് അപേക്ഷ നൽകുകയും ചെയ്‌തു.

ഇന്തോനേഷ്യക്കാരാണ് ഇരുവരും. അബാ സർണ്ണ എന്ന 78കാരനാണ് 17കാരിയായ നോനി നവിറ്റയെ വിവാഹം ചെയ്തത്. പ്രായവ്യത്യാസത്തിന്റെ പേരിൽ തന്നെ നവദമ്പതികൾ വാർത്തകളിൽ ഇടം നേടിയിരുന്നു. വിവാഹമോചനത്തിന് കാരണമായി പ്രധാനമായും ഒരു അഭ്യൂഹം പരക്കുന്നുണ്ട്. നോനി വിവാഹത്തിന് മുൻപേ ഗർഭിണിയായിരുന്നു എന്നാണ് ആരോപണം. പക്ഷെ നോനിയുടെ കുടുംബം ഇത് നിഷേധിച്ചിട്ടുണ്ട്. ഇരുവർക്കുമിടയിൽ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും തന്നെയില്ല എന്നാണു നോനിയും കുടുംബവും വിശ്വസിക്കുന്നതും. നോനിയുടെ കുടുംബത്തിനും ഭർത്താവിന്റെ വീട്ടുകാരോട് ഒരു വിരോധവുമില്ല താനും. പക്ഷെ അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വിവാഹം ഒരു വലിയ തടസമായിരുന്നു. വിവാഹ സമയത്ത് ഭാര്യക്ക് നൽകിയ വിവാഹ സമ്മാനങ്ങളും ശ്രദ്ധ നേടി. 50,000 രൂപയും ഒരു മോട്ടോർസൈക്കിളും കിടക്കയും അലമാരയുമാണ് വിവാഹ സമ്മാനമായി ലഭിച്ചത്. എല്ലാംകൂടി ഒരു വണ്ടിയിൽ വച്ചുകെട്ടിയാണ് നോനിക്ക് നൽകിയത്. ഈ യാത്രയും ഇവരുടെ വിവാഹം പോലെ തന്നെ ശ്രദ്ധേയമായിരുന്നു.

Related Articles

Back to top button