KeralaLatest

തി​രു​വ​ല്ല റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന നടത്തി എം​പി

“Manju”

തി​രു​വ​ല്ല : തി​രു​വ​ല്ല റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന നടത്തി ആന്റോ ആന്റണി എം​പി. ഫ​ണ്ടി​ല്‍ നി​ന്നും കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച്‌ തി​രു​വ​ല്ല റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ര്‍​മി​ച്ച എ​സ്ക​ലേ​റ്റ​റി​ന്റെ പ്ര​വ​ര്‍​ത്ത​നം ര​ണ്ടു​മാ​സ​മാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. തുടര്‍ന്ന്, യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യില്‍ തി​രു​വ​ല്ല റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നേ​രി​ട്ടെ​ത്തി എം​പി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യായിരുന്നു. സ്റ്റേ​ഷ​ന്‍ അ​ധി​കൃ​ത​രോ​ട് എ​സ്ക​ലേ​റ്റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തി​ന്റെ കാ​ര​ണം അദ്ദേഹം ആരാഞ്ഞു.

ഇ​ല​ക്‌ട്രി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ന്റെ ഭാ​ഗ​ത്തു​ നി​ന്നും ഉ​ണ്ടാ​യ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ വീ​ഴ്ച​യാ​ണ് ഒ​ന്നും ര​ണ്ടും പ്ലാ​റ്റ് ഫോ​മു​ക​ളെ ബ​ന്ധി​പ്പി​ച്ചു സ്ഥാ​പി​ച്ചി​രു​ന്ന എ​ക്സ്ക​ലേ​റ്റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാണ് അ​ധി​കൃ​ത​രുടെ വി​ശ​ദീ​ക​രണം. തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ ഇ​ല​ക്‌ട്രി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ന്റെ ‌‌‌ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി എം​പി സം​സാ​രി​ക്കു​ക​യും ര​ണ്ട് ദി​വ​സ​ത്തി​ന​കം പ്ര​ശ്നം പ​രി​ഹ​രി​ച്ച്‌ എ​സ്ക​ലേ​റ്റ​ര്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പു ​ന​ല്‍​കി​യ​താ​യും ആന്റോ ആന്റണി പ​റ​ഞ്ഞു.

Related Articles

Back to top button