IndiaLatest

മുംബൈയില്‍ പത്രങ്ങളുടെ‍ അച്ചടി നിര്‍ത്താനൊരുങ്ങുന്നു

“Manju”

സിന്ധുമോൾ. ആർ

മുംബൈ: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മുംബൈയില്‍ പത്രങ്ങളുടെ അച്ചടി നിര്‍ത്തുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ മിറര്‍, പൂനെ മിറര്‍ , അഹമ്മദാബാദ് മിറര്‍ എന്നീ പത്രങ്ങളാണ് അടച്ചുപൂട്ടുന്നത്. അതേസമയം, എല്ലാ പത്രങ്ങളും ഡിജിറ്റല്‍ പ്ളാറ്റ്‌ഫോമില്‍ പ്രവര്‍ത്തനം തുടരും. മുംബൈ മിറര്‍ ആഴ്‌ചയിലൊന്നായി പ്രസിദ്ധീകരിക്കും. കോവിഡ് കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായതാണ് അച്ചടി നിര്‍ത്താന്‍ കാരണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Related Articles

Back to top button