IndiaLatest

വാക്‌സീന്‍ വിതരണത്തില്‍ തുല്യതയില്ല: വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സീന്‍ വിതരണത്തില്‍ തുല്യതയില്ലെന്ന ആരോപണത്തില്‍ പ്രതികരിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സീന്‍ നയത്തില്‍ തുല്യതയില്ലെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തില്‍ തുല്യതയില്ലെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്. രാജ്യത്തുടനീളമുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് 2021 മെയ് വരെ 1.2 കോടി ഡോസ് വാക്‌സീനുകളാണ് ലഭിച്ചത്. അത് നല്‍കിയിട്ടുള്ളത് സുതാര്യമായാണ്’ -ഹര്‍ഷവര്‍ധന്‍ ട്വീറ്റ് ചെയ്തു. വാര്‍ത്താക്കുറിപ്പും ട്വീറ്റിനൊപ്പം മന്ത്രി പങ്കുവെച്ചിട്ടുണ്ട്. വാക്‌സീന്‍ വിതരണവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാന രഹിതവും ഊഹാപോഹവുമാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Related Articles

Back to top button