IndiaLatest

‍കരസേനയില്‍ 89 ആപ് വിലക്കി; ഡ്യൂട്ടിക്കിടയില്‍ സ്മാര്‍ട് ഫോണ്‍ ഉപയോ​ഗിക്കുന്നതും വിലക്കി

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി : ഫെയ്സ്ബുക്കും ടിക്ടോക്കും പബ്ജിയുമടക്കം 89 ആപ്ലിക്കേഷനുകള്‍ കരസേന വിലക്കി. വിവരച്ചോര്‍ച്ച തടയാന്‍ സൈനികര്‍ സ്മാര്‍ട്ട്ഫോണുകളില്‍നിന്ന് ഇവ ഈ മാസം 15നുള്ളില്‍ ഒഴിവാക്കണം. കേന്ദ്രം നിരോധിച്ച 59 ചൈനീസ്‌ ആപ്പിനു പുറമെ, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സമൂഹ്യ മാധ്യമങ്ങള്‍, മെസേജിങ് ഉപാധികള്‍, ആരോഗ്യ ഗെയിംമിങ് ആപ്പുകള്‍ എന്നിവയാണ് സുരക്ഷാകാരണത്താല്‍ വിലക്കിയത്. ഇന്ത്യന്‍ ആപ്പും പട്ടികയിലുണ്ട്.

വ്യോമ, നാവികസേനകള്‍ സാമൂഹ്യമാധ്യമ വിലക്കേര്‍പ്പെടുത്തിയപ്പോഴും കരസേന നടപ്പാക്കിയിരുന്നില്ല. യൂണിഫോം ചിത്രങ്ങളും യൂണിറ്റിനെക്കുറിച്ചുള്ള വിവരവും വെളിപ്പെടുത്തരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ സൈനികരെ ലക്ഷ്യമിട്ട് ചൈന, പാക് ഏജന്‍സികള്‍ നീക്കം ശക്തമാക്കിയതോടെയാണ് നിയന്ത്രണം കടുപ്പിക്കുന്നതെന്ന് കരസേന വൃത്തങ്ങള്‍ പറഞ്ഞു. ഓഫീസ് വിവരങ്ങള്‍ വാട്സാപ്പിലൂടെ കൈമാറുന്നത് നവംബറില്‍ തടഞ്ഞു. കരസേനയുടെ സുപ്രധാന പദവികളിലുള്ളവര്‍ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്യണം. നാവികസേനാംഗങ്ങള്‍ ഫെയ്സ്ബുക് ഉപയോഗിക്കുന്നതും നാവിക ആസ്ഥാനത്തും കപ്പല്‍ശാലയിലും യുദ്ധക്കപ്പലുകളിലും ഡ്യൂട്ടിക്കിടയിലും സ്മാര്‍ട്ട്ഫോണ്‍ ഉപയോ​ഗിക്കുന്നതും വിലക്കി. വ്യോമസേന ആസ്ഥാനത്തെ ഗ്രൂപ്പ് ക്യാപ്റ്റന്‍ അടക്കം നിരവധി സേനാംഗങ്ങളെ രണ്ട് വര്‍ഷത്തിനിടെ പാക് ചാരഏജന്‍സികള്‍ ഹണിട്രാപ്പില്‍പ്പെടുത്തിയിട്ടുണ്ട്.

ഓണ്‍ലൈന്‍ വായനയ്ക്ക് ബംഗളൂര്‍ ആസ്ഥാനമായ് വികസിപ്പിച്ച പ്രതിലിപി എന്ന ആപ്പും വിലക്കിയ കൂട്ടത്തിലുണ്ട്. മലയാളമടക്കം 10 ഇന്ത്യന്‍ഭാഷകളിലെ പുസ്തകങ്ങള്‍ ഉള്‍പ്പെടുന്ന ആപ്പാണിത്.

ഫേസ്ബുക്ക്, ടിക്ടോക്, ബൈഡു, ഇന്‍സ്റ്റഗ്രാം, എല്ലോ, സ്നാപ്ചാറ്റ്, വീ ചാറ്റ്, ഷെയറിറ്റ്, യുസി ബ്രൗസര്‍, യുസി ബ്രൗസര്‍ മിനി, ലൈവ്മീ, സൂം, വിഗോ വീഡിയോ, ക്യാം സ്കാനസര്‍, ട്രൂകാളര്‍, പബ്ജി, നോനോ ലൈവ്, ക്ലാഷ് ഓഫ് കിംഗ്സ്, ക്ലബ് ഫാക്ടറി, കൗച്ച്‌ സര്‍ഫിങ്, 360 സെക്യൂരിറ്റി ,ഡയ്ലി ഹണ്ട്, ന്യൂസ് ഡോഗ് തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചത്.

Related Articles

Back to top button