മാഹി : കോഴിക്കോട് താമരശ്ശേരി കൊടുവള്ളി വലിയ പറമ്പിൽ നെല്ലിക്കുന്നിന്മേൽ ഹൗസിൽ ചന്ദ്രൻ എൻ.കെ. സുനിത എൻ.കെ. ദമ്പതികളുടെ മകൻ പ്രണവ് എൻ.കെ.യും തലശ്ശേരി മൂഴിക്കര കാരുണ്യത്തിൽ കെ. ശശിധരൻ – പി. പുഷ്പലത ദമ്പതികളുടെ മകൾ കെ.എം. പ്രിയംവദയും തമ്മിലുള്ള വിവാഹം മാഹി ഉസൻ മോട്ട ലൗറേൽ ഗാർഡൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. 10 നും 12 നും മധ്യേ നടന്ന വിവാഹത്തില്‍ ശാന്തിഗിരി ആശ്രമം, തലശ്ശേരി ഏരിയ ഇന്‍ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി പങ്കെടുത്തു.