കോട്ടയം : മഹാത്മ അയ്യങ്കാളിയുടെ 152 ആം ജന്മദിനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഈ വർഷത്തെ അയ്യങ്കാളി നവോത്ഥാന സാഹിത്യപുരസ്കാരം യുവ സാഹിത്യകാരൻ വസന്ത തെങ്ങും പള്ളിയുടെ മേയ കുൾപ്പ എന്ന കഥാസമാഹാരത്തിന്. കോട്ടയത്ത് നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ വസന്ത തെങ്ങും പള്ളിക്ക് പുരസ്കാരം സമ്മാനിച്ചു. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരുടെ വേദനകൾ മാറ്റു കുറഞ്ഞു പോകാതെ കഥകളായി മാറ്റിയെടുക്കാൻ വസന്ത് തെങ്ങുംപള്ളിക്ക് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സംഘാടക സമിതി അംഗങ്ങളായ കല്ലറ പ്രശാന്ത്, രാജ്മോഹൻ തമ്പുരാൻ, എം ആർ അശോകൻ, എം ആർ ദിലീപ് എന്നിവർ സന്നിഹിതരായിരുന്നു.
Related Articles
വ്യത്യസ്ത വാക്സിനുകളുടെ ഉപയോഗത്തെ അനുകൂലിക്കുന്നില്ല : സിറം മേധാവി
August 14, 2021 12:39 PM
Check Also
Close
-
കൂടുതല്‍ ചൂടുള്ള നഗരം കോട്ടയംFebruary 28, 2022 6:21 PM