KeralaLatestThrissur

തൃശൂർ ജില്ലയിൽ 41 പേർക്ക് കൂടി കോവിഡ്, 56 പേർക്ക് രോഗമുക്തി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തൃശൂർ ജില്ലയിൽ ജൂലൈ 26 ഞായറാഴ്ച 41 പേർക്ക് കൂടി കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 395 പേർ നിലവിൽ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 18 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിലെ ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകൾ 1134.
കോവിഡ് ബാധിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഒരാൾ ഞായറാഴ്ച മരിച്ചു. ഇരിങ്ങാലക്കുട പല്ലൻ ഹൗസിൽ വർഗീസ് (71) ആണ് ഞായറാഴ്ച രാവിലെ 7.15ന് മരിച്ചത്. ഇതോടെ ജില്ലയിലെ കോവിഡ് മരണം ഏഴായി. ഞായറാഴ്ച 56 പേർ കോവിഡ് നെഗറ്റീവായി. ഇതോടെ ആകെ നെഗറ്റീവ് കേസ് 716.
ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 41 പേരിൽ 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതിൽ ഒന്ന് ഉറവിടം അറിയാത്ത കേസ് ആണ്. 16 പേർ വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമായി വന്നവരാണ്.

Related Articles

Back to top button