IndiaKeralaLatest

നാലാഴ്ചയ്ക്കിടെ 4 പ്രിയപ്പെട്ടവരെ നഷ്ടമായി; ഹൃദയം നുറുങ്ങി രാജയും ആനിയും

“Manju”

ന്യൂഡല്‍ഹി: ഒരു മാസത്തിനിടെ 4 പ്രിയപ്പെട്ടവരെ നഷ്ടമായതിന്റെ ഞെട്ടലില്‍ നിന്നും മുക്തമാകാതെ സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ. മൂത്ത സഹോദരന്‍ ഡി. സെല്‍വം (74) കഴിഞ്ഞ 20നു ഹൃദയാഘാതം കാരണം അന്തരിച്ചു. ഏക സഹോദരി പൂവഴകി (58) ഈ മാസം രണ്ടിനും പിതാവിന്റെ സഹോദരി മരതകം (90) മൂന്നിനും അനുജന്‍ ഡി. കരുണാകരന്‍ (62) ബുധനാഴ്ചയുമാണു മരിച്ചത്. കോവിഡ് ബാധിച്ചായിരുന്നു മൂവരുടെയും മരണം. കോവിഡ് മുക്തരായ ശേഷം വിശ്രമിക്കുന്ന ഡി. രാജയ്ക്കും ഭാര്യ ആനി രാജയ്ക്കും വലിയ ആഘാതമായിരിക്കുകയാണു കുടുംബാംഗങ്ങളുടെ വേര്‍പാട്.
രാജയും ആനിയും ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണു മൂത്ത സഹോദരനെ അസുഖം ബാധിച്ച്‌ വെല്ലൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രാജ ആശുപത്രി മുക്തനായ 20ന് അദ്ദേഹവും ആശുപത്രി വിടാന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. എയിംസില്‍ നിന്ന് റഫിമാര്‍ഗിലെ ഫ്‌ളാറ്റിലെത്തിയ രാജ കേള്‍ക്കുന്നതു സഹോദരന്റെ മരണവാര്‍ത്തയാണ്. ഹൃദയാഘാതമായിരുന്നു.
6 സഹോദരന്മാരുടെ ഏക പെങ്ങള്‍ പൂവഴകി പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്നു. കോവിഡ് ബാധിച്ചു വെല്ലൂര്‍ സിഎംസിയില്‍ ചികിത്സയിലിരിക്കെയാണു മരണം. തൊട്ടടുത്ത ദിവസം അമ്മായി മരതകത്തിന്റെ മരണം. സഹോദരങ്ങളില്‍ നാലാമനായ കരുണാകരന്‍ ബുധനാഴ്ച രാത്രി വിടപറഞ്ഞു. കോവിഡ് സുഖപ്പെട്ട മകള്‍ അപരാജിതയും ഡല്‍ഹിയില്‍ വിശ്രമത്തിലാണ്.

Related Articles

Back to top button