KeralaKozhikodeLatest

ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ സ്വന്തമായി നിർമ്മിച്ച് വിദ്യാർത്ഥി ശ്രദ്ധേയനാവുന്നു

“Manju”

വി.എം.സുരേഷ് കുമാർ

വടകര : നന്മണ്ട ഹയർ സെക്കൻ്ററി (NHSS) സ്കൂളിലെ പത്താംതരം G ഡിവിഷനിൽ പഠിക്കുന്ന നിതാന്ത് ഹർഷ എന്ന വിദ്യാർത്ഥി ഓട്ടോമറ്റിക് സാനിറൈറസർ മെഷിൻ സ്വന്തമായുണ്ടാക്കി ശ്രദ്ധേയനാവുകയാണ്.പ്രശംസ പിടിച്ചു പറ്റിയ ഈ കണ്ടുപിടിത്തം കാരണം നിതാന്ത് ഹർഷ സ്കൂളിന്റെ അഭിമാനവുമാണ്. ലോക്ഡൗൺ കാലത്ത് വെറുതെയിരിക്കാതെ കൊവിഡ് രോഗം തടയുന്നതിന് ഏറ്റവും ഉപയോഗപ്രദമായ ഓട്ടോമാറ്റിക് ഹാൻഡ് സാനിെറ്റൈസർ മെഷീൻ നിർമ്മിച്ചതിലൂടെ വിദ്യാർത്ഥിയുടെയും ഒപ്പം അതിനു സഹായകരമായി പ്രവർത്തിച്ച സ്കൂളിന്റെയും സാമൂഹ്യ ബോധം അഭിനന്ദനമർഹിക്കുന്നു.

ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ മെഷീൻ നിർമ്മിക്കാനാവശ്യമായ സാധനങ്ങളും അതിന്റെ പ്രവർത്തന ക്രമവും താഴെ വിവരിക്കുന്നു:

1.proximity senser ( 1k resistor)

2.transister(TIP 32C) 5V ബാറ്ററി

3. DC പമ്പ്

പ്രവർത്തന ക്രമം:
IR മൊഡ്യൂളിൽ സപ്ലൈ കൊടുക്കുന്ന സമയത്ത് ട്രാൻസ്മിറ്റർ IRലേക്ക് പ്രൊഡ്യൂസ് ചെയ്തു കൊണ്ടേയിരിക്കും. IR മൊഡ്യൂളിനടുത്തേക്ക് കൈ കൊണ്ടുവരന്ന സമയത്ത് നമ്മുടെ കൈയിൽ ഇൻഫ്രാറെഡ് ലൈറ്റ് തട്ടി റിഫ്ലക്റ്റ് ചെയ്യും. റി ഫ്ലക്റ്റ് ചെയ്യുന്നIR , IR മൊഡ്യൂളിലെ IR റിസീവ് ചെയ്യുന്നു. ഈ സമയത്ത് സെൻസറിൻ്റെ ഔട്ടിലേക്ക് ചെറിയ ഒരു സിഗ്നൽ വരുന്നു. ഈ സിഗ്നൽ ട്രാൻസിസ്റ്ററിലേക്ക് പോവുന്നു. ട്രാൻസിസ്റ്ററിൽ ഈ സിഗ്നൽ എത്തുന്ന സമയത്ത് ട്രാൻസിസ്റ്റർ സിച്ച് ഓൺ ആവുന്നു. ആ സമയത്ത്DC പമ്പ് പ്രവർത്തിക്കുന്നു. DC പമ്പ് സാനിറ്റൈസറിൽ ഇറക്കി വച്ചിരിക്കുന്നതിനാൽ DC പമ്പിലൂടെ സാനിറ്റൈസർ മുകളിലേക്ക് വരുകയും നമ്മുടെ കൈകൾ വൃത്തിയാക്കാൻ സാധിക്കുകയും ചെയ്യുന്നു.

 

Related Articles

Back to top button