IndiaLatest

യു.ജി.സി നെറ്റ് സിലബസ് പരിഷ്‌കരിക്കും

“Manju”

ന്യൂഡൽഹി ; കോളജ് അധ്യാപന നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ യുജിസി നെറ്റിന്റെ സിലബസ് പരിഷ്കരിക്കുന്നു. 6 വർഷത്തിനു ശേഷമാണു സിലബസ് പുതുക്കുന്നത്. പുതുക്കിയ സിലബസ് അടിസ്ഥാനത്തിലുള്ള പരീക്ഷ വരുന്ന ജൂൺ സെഷനിൽ നടക്കുമെന്നാണു വിവരം.

കോളജുകളിലെ അസി. പ്രഫസർ നിയമത്തിനു പുറമേ ജൂനിയർ റിസർച് ഫെലോഷിപ് (ജെആർഎഫ്) അനുവദിക്കുന്നതും നെറ്റിന്റെ അടിസ്ഥാനത്തിലാണ്. ഈ മാസം 3നു ചേർന്ന യുജിസി കൗൺസിൽ യോഗത്തിൽ സിലബസ് പരിഷ്കരിക്കാനുള്ള തീരുമാനം അംഗീകരിച്ചു. വിദ്യാർഥികളിൽ നിന്നും അഭിപ്രായം തേടിയ ശേഷമാകും അന്തിമ സിലബസ് പ്രസിദ്ധീകരിക്കുക.

2020 ൽ പ്രാബല്യത്തിൽ വന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണു മാറ്റങ്ങൾ വരുത്തുന്നത്. 83 വിഷയങ്ങളിലെ പരീക്ഷാ സിലബസും മാറും. എല്ലാ വർഷവും ജൂൺ, ഡിസംബർ മാസങ്ങളിലാണ് നെറ്റ് പരീക്ഷ. കഴിഞ്ഞ ജൂണിൽ നടന്ന പരീക്ഷ 4.62 ലക്ഷം വിദ്യാർഥികൾ എഴുതി.

Related Articles

Back to top button