IndiaKeralaLatest

നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.ടി.സി ഡിപ്പോ ജീവനക്കാര്‍ അണുവിമുക്തമാക്കി

“Manju”

സിന്ധുമോള്‍ ആര്‍

നെയ്യാറ്റിന്‍കര: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ അണു നശീകരണത്തിന് ജീവനക്കാര്‍ മുന്നിട്ടിറങ്ങി. നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്സ് യൂണിറ്റിലെ അണു നശീകരണ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ഡിപ്പോയിലെ മെക്കാനിക്കല്‍ ജീവനക്കാര്‍ മുന്നിട്ടിറങ്ങിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഫയര്‍ഫോഴ്സ് അധികൃതരാണ് ആവശ്യമായ ലായനി ജീവനക്കാര്‍ക്ക് നല്‍കിയത്. ലായനി മൂന്ന് അണു നശീകരണ പമ്പുകളില്‍ നിറച്ച ശേഷമായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
എ.ടി.ഒയുടെ നേതൃത്വത്തില്‍ ജീവനക്കാരായ കെ.സി.രാജശേഖരന്‍, സി.എസ്.സതീഷ്, കെ.അനില്‍ കുമാര്‍,എ.വി.സൂരജ്,ജി.ജിജോ,കെ.എസ്.ശശിഭൂഷണ്‍,എസ്.എസ്.സാബു,എന്‍.കെ.രഞ്‌ജിത്ത്,സുരേഷ് എന്നിവര്‍ പങ്കെടുത്തു.ഡിപ്പോയും പരിസരവും രണ്ട് ഘട്ടങ്ങളിലായി ഓരോ മണിക്കൂര്‍ ഇടവിട്ട് അണുമുക്തമാക്കി. ഡിപ്പോയില്‍ ഇന്ന് മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കും. കൊവിഡ് ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ച്‌ ജീവനക്കാരും യാത്രക്കാരും സഹകരിക്കണമെന്ന് എ.ടി.ഒ മുഹമ്മദ് ബഷീര്‍ അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button