KeralaLatest

നടന്‍ സന്തോഷ് കെ.നായരുടെ മകള്‍ വിവാഹിതയായി

“Manju”

വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടന്‍ സന്തോഷ് കെ.നായരുടെ മകള്‍ രാജശ്രീ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

എ.ടി.അബു സംവിധാനം ചെയ്ത ‘രാഗം താനം പല്ലവി’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേക്ക് എത്തുന്നത്. ‘ഇതു ഞങ്ങളുടെ കഥ’ എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് സന്തോഷ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്നിങ്ങോട്ട് നൂറിലധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ഏപ്രില്‍ 18, ഇവിടെ തുടങ്ങുന്നു എന്നീ സിനിമകളിലെ വില്ലന്‍ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

കൊതി തീരും വരെ, ഇത് നല്ല തമാശ എന്നീ സിനിമകളില്‍ നായകവേഷം ചെയ്തു. യുവജനോത്സവത്തിലെ നിസാര്‍, ഇരുപതാം നൂറ്റാണ്ടിലെ ജാക്കിയുടെ വലംകയ്യായ ലോറന്‍സ് തുടങ്ങിയ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. രാപാര്‍ക്കാം, കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നീ സിനിമകളില്‍ കോമഡി വേഷങ്ങളും ചെയ്തിട്ടുണ്ട്. ചില ടെലിവിഷന്‍ പരമ്പരകളിലും സന്തോഷ് അഭിനയിച്ചിട്ടുണ്ട്.

Related Articles

Back to top button