Kerala

ഓണത്തിന് 14 ഇന ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: ഇക്കുറിയും ഓണത്തിന് റേഷൻ കടകൾ വഴി ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭക്ഷ്യകിറ്റ് വിതരണത്തിനായി 425 കോടിയുടെ ചിലവ് സർക്കാർ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ സംസ്ഥാനത്തെ പിടിമുറുക്കിയ സമയത്താണ് സംസ്ഥാന സർക്കാർ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. ഇത് നിരവധി പേർക്ക് പ്രയോജനം ചെയ്തു. രോഗവ്യാപനം കുറഞ്ഞതോടെ കിറ്റ് വിതരണം നിർത്തി. എന്നാൽ കഴിഞ്ഞ ഓണത്തിന് കിറ്റ് നൽകിയിരുന്നു. നിലവിൽ സർക്കാർ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്. എങ്കിലും വരുന്ന ഓണത്തിന് കിറ്റ് വിതരണം ചെയ്യാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തുണി സഞ്ചിയുൾപ്പെടെ 14 ഇന കിറ്റാണ് വിതരണം ചെയ്യുക. കഴിഞ്ഞ സർക്കാർ 13 തവണ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ഇതിനായി സർക്കാരിന് 5500 കോടി രൂപയുടെ ചിലവാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button