KeralaLatest

അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിലേക്കായി 20 കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ

“Manju”

അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിലേക്കായി 20 കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജീകരിച്ചു
(CFLTCs) തിരുവനന്തപുരം ജില്ലാ ഭരണകൂടം. ഇതിനു പുറമേ ഇരുപത്തി മൂന്ന് CFLTC കളും തയ്യാറായിക്കൊണ്ടിരിക്കുന്നു.
CFLTC- കളിൽ നാല് ഡോക്ടർമാർ,ആറ് സറ്റാഫ് നഴ്സ്, രണ്ട് നഴസിങ്ങ് അസിസ്റ്റ്ൻ്റമാർ,ഒരു ഫാർമസിസ്റ്റ്,ഒരു ലാബ് ടെക്നീശ്യൻ,പത്ത് ക്ലീനിംങ്ങ് സ്റ്റാഫ്‌, ആംബുലൻസ് ഡ്രൈവർ എന്നിവരുടെ സേവനം ലഭ്യമാണ് .

CFLTC യുടെ നടത്തിപ്പിനും ദൈനംദിന പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി ഒരു നോഡൽ ഓഫീസർ സദാ സമയവും ഉണ്ടാവും. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള സൗകര്യങ്ങളും പ്രവർത്തനങ്ങളും സെൻ്ററിൽ ഉറപ്പാക്കിയ്യിട്ടുണ്ട്‌. വെള്ളം,വൈദ്യുതി, ഭക്ഷണം എന്നീ അടിസ്ഥാന സൗകര്യങ്ങൾ മുടങ്ങാതെ ലഭ്യമാക്കിയിട്ടുണ്ട്‌.

ഫ്രൻ്റ്‌ ഓഫീസ്, കൺസൾട്ടിങ്ങ് റൂം, നഴ്‌സിംഗ് സ്റ്റേഷൻ, ഫാർമസി, സ്റ്റോർ, ഒബ്സർവേഷൻ റൂം, ആംബുലൻസ് സേവനം എന്നിവ എല്ലാം തന്നെ സെൻറ്ററിൽ ഉണ്ട്. ഇത് കൂടാതെ രോഗികളുടെ മാനസികോല്ലാസത്തിനായും മറ്റും വിവിധ സൗകര്യങ്ങളും അനുബന്ധമായി ഒരുക്കിയിട്ടുണ്ട്‌.

Related Articles

Back to top button