IndiaLatest

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നലെ വര്‍ധന

“Manju”

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രേഖപ്പെടുത്തിയത് 14,623 പുതിയ കോവിഡ് -19 കേസുകള്‍. മിനിഞ്ഞാന്നത്തേക്കാള്‍ 12 ശതമാനം കേസുകളുടെ വര്‍ധനവാണ് പുതിയ കേസുകളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 3,41,08,996 ആയി ഉയര്‍ന്നുവെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ബുധനാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. അതേസമയം രോഗമുക്തി നിരക്ക് 98.15% ആണ്. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരയ്ക്കാണ് ഇത്.

Related Articles

Back to top button