KeralaKozhikodeLatest

ഇന്നത്തെ കോവിഡ് പരിശോധനയില്‍ വടകരയില്‍ ആറു പേര്‍ക്ക് പോസിറ്റിവ്

“Manju”

വി.എം.സുരേഷ് കുമാർ

വടകര: വടകര നഗരസഭയില്‍ ഇന്നു നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ ആറു പേര്‍ക്കു പോസിറ്റീവ്. മുപ്പത്തിയെട്ടാം വാര്‍ഡില്‍ അഞ്ചു പേരും മുപ്പത്തിയേഴാം വാര്‍ഡില്‍ ഒരാളും പോസിറ്റീവായി.
നേരത്തെയുണ്ടായിരുന്ന രോഗികളുടെ സമ്പര്‍ക്കപട്ടികയില്‍ പെട്ടവരാണ് ഇവരെന്നു മുനിസിപ്പല്‍ ഹെല്‍ത്ത് അധികൃതര്‍ വ്യക്തമാക്കി.

ക്വാറന്റൈനില്‍ കഴിഞ്ഞ ഇവര്‍ക്കു പനിയും ജലദോഷവും ഉണ്ടായിരുന്നു. പുതുപ്പണം അങ്ങാടിത്താഴെ ഇന്നു രാവിലെ നടന്ന ക്യാമ്പില്‍ നൂറിലേറെ പേര്‍ പരിശോധനക്കെത്തി.
പോസിറ്റീവായ ആറു പേരെ ആശുപത്രിയിലേക്കു മാറ്റാനുള്ള നടപടി സ്വീകരിച്ചുവരുന്നു. ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തിയും പരിശോധന നടത്തുമെന്നു് ഹെല്‍ത്ത് അധികൃതര്‍ പറഞ്ഞു.

ഇന്നലെ മൂന്നിടങ്ങളിലായി നടന്ന പരിശോധനയില്‍ മുഴുവന്‍ പേര്‍ക്കും നെഗറ്റീവായത് വടകരക്കു വലിയ ആശ്വാസം പകര്‍ന്നിരുന്നെങ്കില്‍ ഇന്ന് ആറു പേര്‍ക്കു രോഗം സ്ഥിരീകരിച്ചത് വീണ്ടും ആശങ്കക്കു കാരണമായി.

 

Related Articles

Back to top button