Uncategorized

ബഹിരാകാശത്ത് തക്കാളി വിളവെടുത്ത് യു.എ.ഇ

“Manju”

ദുബൈ: ബഹിരാകാശ നിലയത്തില്‍ ഗവേഷണം ആരംഭിച്ച യു.എ.ഇയുടെ സുല്‍ത്താന്‍ അല്‍ നിയാദി കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയത് ഒരു വ്യത്യസ്ത വിഭവം.
ബഹിരാകാശത്ത് വിളവെടുത്ത തക്കാളിയുടെ ചിത്രങ്ങളാണ് ട്വിറ്റര്‍ വഴി അദ്ദേഹം പുറത്തുവിട്ടത്. ബഹിരാകാശ സസ്യശാസ്ത്ര പഠനത്തിന്‍റെ ഭാഗമായാണ് തക്കാളി വിളവെടുത്തത്. യാത്രികര്‍ കഴിക്കാന്‍ കൂടി ഇതുപയോഗിക്കും. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ശുദ്ധമായ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിളവെടുക്കാനുള്ള പരിശ്രമത്തിലാണ് അധികൃതര്‍. നേരത്തെ ബഹിരാകാശത്ത് ഭക്ഷ്യയിലകള്‍ വിജയകരമായി വളര്‍ത്തിയിട്ടുണ്ട്. ബഹിരാകാശത്തെ അല്‍ നിയാദിയുടെ ആദ്യ ഗവേഷണത്തിന്‍റെ ഭാഗമാണ് തക്കാളി വിളവെടുപ്പ്.
ഭക്ഷണത്തിന് ഉപയോഗിക്കാവുന്ന വസ്തുക്കള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നത് ഭാവിയിലെ ദീര്‍ഘകാല ദൗത്യങ്ങളില്‍ ക്രൂ അംഗങ്ങള്‍ക്ക് കൂടുതല്‍ സഹായകമാകുമെന്ന വിലയിരുത്തലിലാണ് നാസ അധികൃതര്‍. വെള്ളിയാഴ്ചയോടെ അല്‍ നിയാദിയും സ്പേസ് എക്സ് ക്രൂ-6 ലെ മറ്റംഗങ്ങളും ബഹിരാകാശത്ത് എട്ടുദിവസം പൂര്‍ത്തിയാക്കി. ശനിയാഴ്ച അഞ്ചുമാസത്തെ ദൗത്യം പൂര്‍ത്തിയാക്കിയ ക്രൂ-5ലെ അംഗങ്ങള്‍ ഭൂമിയിലേക്ക് മടങ്ങും. ഇതോടെ ബഹിരാകാശ നിലയത്തിലെ ഗവേഷണം പൂര്‍ണമായും അല്‍ നിയാദി അടക്കമുള്ളവരുടെ നിയന്ത്രണത്തിലാകും. 200ലേറെ ഗവേഷണമാണ് ഇവര്‍ക്ക് നിശ്ചയിച്ചത്. ഇവയില്‍ 20 എണ്ണം അല്‍ നിയാദി മാത്രമായി ചെയ്തുതീര്‍ക്കേണ്ടതാണ്.

Related Articles

Back to top button