KeralaLatest

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1122 കേസുകള്‍; 1007 അറസ്റ്റ്; പിടിച്ചെടുത്തത് 383 വാഹനങ്ങള്‍

“Manju”

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1122 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1007 പേരാണ്. 383 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്ക് ധരിക്കാത്ത 5488 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 6 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 77, 36, 33
തിരുവനന്തപുരം റൂറല്‍ – 181, 165, 30
കൊല്ലം സിറ്റി – 48, 50, 17
കൊല്ലം റൂറല്‍ – 209, 209, 184
പത്തനംതിട്ട – 53, 56, 16
ആലപ്പുഴ- 107, 93, 8
കോട്ടയം – 15, 15, 0
ഇടുക്കി – 20, 5, 1
എറണാകുളം സിറ്റി – 23, 15, 0
എറണാകുളം റൂറല്‍ – 50, 22, 13
തൃശൂര്‍ സിറ്റി – 21, 33, 3
തൃശൂര്‍ റൂറല്‍ – 108, 123, 3
പാലക്കാട് – 27, 62, 6
മലപ്പുറം – 18, 22, 5
കോഴിക്കോട് സിറ്റി – 73, 0, 43
കോഴിക്കോട് റൂറല്‍ – 37, 44, 11
വയനാട് – 23, 0, 6
കണ്ണൂര്‍ – 13, 13, 0
കാസര്‍ഗോഡ് – 19, 44, 4

Related Articles

Back to top button