IndiaLatest

‘ഇനി ബിരുദം ഓണ്‍ലൈനില്‍’: സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കി യുജിസി

“Manju”

ഡല്‍ഹി: ഓണ്‍ലൈന്‍ ബിരുദം നല്‍കാന്‍ കൂടുതല്‍ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍. 15 ഡീംഡ് സര്‍വകലാശാലകള്‍, 13 സംസ്ഥാന സര്‍വ്വകലാശാലകള്‍, മൂന്ന് സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍ തുടങ്ങി രാജ്യത്തെ 38 സര്‍വകലാശാലകള്‍ക്കാണ് ഓണ്‍ലൈന്‍ ബിരുദ കോഴ്‌സുകള്‍ക്ക് യുജിസി അംഗീകാരം നല്‍കിയത്. ഇതോടൊപ്പം 3 സ്വകാര്യ സര്‍വകലാശാലകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.

അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് യൂണിവേഴ്സിറ്റി ഓഫ് ജമ്മു പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്സ് (ഇംഗ്ലീഷ്), മാസ്റ്റര്‍ ഓഫ് കൊമേഴ്സ് എന്നിവ ആരംഭിക്കും. നാര്‍സി മോഞ്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ കോമേഴ്‌സ്, ബിസ്നസ്സ് അഡ്മിനിസ്ട്രേഷന്‍ എന്നിവയില്‍ ബിരുദം അനുവദിച്ചിട്ടുണ്ട്.

സിംബയോസിസ് ഇന്റര്‍നാഷണലില്‍ ബിസ്നസ് അഡ്മിനിസ്ട്രേഷന്‍ ബിരുദം ആരംഭിക്കുന്നതിനും നടപടി ആയിട്ടുണ്ട്.ജെ എന്‍ യു സംസ്കൃതത്തിലും മിസോറം യൂണിവേഴ്സിറ്റി ബിരുദ വിഷയങ്ങളിലും ഓണ്‍ലൈന്‍ കോഴ്സ് നടത്തും. ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി എം എ എഡ്യുക്കേഷനും, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വിഷയങ്ങളിലും ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കും.

Related Articles

Back to top button