KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (07-11-2023) ചൊവ്വാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

തമ്പകച്ചുവട് ശാന്തിഗിരി ആശ്രമം വാര്‍ഷികം  : ഇന്ന് ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ചിന്റെ രണ്ടാം വാര്‍ഷികം. ഉച്ചയ്ക്ക് 12 ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം ആലപ്പുഴ ഏരിയ ഇൻചാർജ് സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിക്കു ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റ്റി.കെ. ശരവണൻ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ. ലതിക, മണ്ണഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ജെ. നിസാമുദ്ദീൻ, അശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർമാരായ സബീർ തിരുമല, വി.പി. രാജീവ്, ആശ്രമം ചുമതലക്കാരായ അജിത് കുമാർ വി. വേണുഗോപാൽ സി. മനോഹരൻ നന്ദികാട്, ഉഷ റ്റി.വി., വിജയ് വേണുഗോപാൽ എന്നിവര്‍ സംസാരിക്കും

അന്താരാഷ്ട്രാ പുസ്തകമേള : കേരള ഗവണ്‍മെന്റ് സെക്രട്ടറിയേറ്റില്‍ നവംബര്‍ ഒന്നുമുതല്‍ ഏഴ് വരെ നടക്കുന്ന  അന്താരാഷ്ട്രാ പുസ്തകമേളയില്‍ ശാന്തിഗിരി പബ്ലിക്കേഷന്‍സ് സ്റ്റാള്‍ ഏഴാം ദിവസത്തിലേക്ക് കടന്നു. ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മനോജ് ഡി സ്റ്റാളിന് നേതൃത്വം നല്‍കുന്നു.

യാമപ്രാര്‍ത്ഥന : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, കൊയിലാണ്ടി ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്ക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ മണിമുതൽ മണിവരെ :

  • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

  • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 99951 58182)

Related Articles

Back to top button