IndiaKeralaLatest

എന്‍-95ന്റേത് അടക്കം 16,000 വ്യാജ മാസ്‌ക്കുകള്‍ വിറ്റഴിച്ച ബിസിനസുകാരന്‍ പിടിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

മുംബൈ: കോവിഡ് വ്യാപനത്തിനിടെ, എന്‍- 95ന്റേത് അടക്കമുളള വ്യാജ മാസ്‌ക്കുകള്‍ പിടികൂടി. 21 ലക്ഷം വിലവരുന്ന 16,000 മാസ്‌ക്കുകളാണ് ബിസിനസുകാരനില്‍ നിന്ന് പിടികൂടിയത്. മുംബൈ ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തിയത്.

അവശ്യവസ്തു നിയമം അനുസരിച്ചാണ് മുംബൈയില്‍ വ്യാപാരം നടത്തുന്ന 42കാരനെ അറസ്റ്റ് ചെയ്തത്. ഭിവാണ്ടിയില്‍ സഫ്ദര്‍ ഹുസൈനിന്റെ ഉടമസ്ഥതയിലുളള ഗോഡൗണില്‍ നിന്നാണ് എന്‍-95, വി-410 വി എന്നിവയുടെ വ്യാജ മാസ്‌ക്കുകള്‍ പിടികൂടിയത്. ഒറിജിനല്‍ ആണ് എന്ന് പറഞ്ഞ് ഉയര്‍ന്ന വിലയ്ക്കാണ് ഇയാള്‍ മാസ്‌ക്കുകള്‍ വിറ്റഴിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

ഡല്‍ഹിയില്‍ നിന്നാണ് വ്യാജ മാസ്‌ക്കുകള്‍ കൊണ്ടുവന്നത്. പ്രദേശത്തെ മൊത്തവ്യാപാരി വഴിയാണ് താനെയിലും മുംബൈയിലും മാസ്‌ക്കുകള്‍ വിറ്റിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധയില്‍ പിപിഇ കിറ്റുകളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസമായി ഇയാള്‍ വ്യാജ മാസ്‌ക്കുകള്‍ വിറ്റുവരികയായിരുന്നു. ഡല്‍ഹിയില്‍ നിര്‍മ്മിച്ച നിലവാരം കുറഞ്ഞ മാസ്‌ക്കുകള്‍ മുംബൈയിലേക്ക് കൊണ്ടുവരികയായിരുന്നു.

Related Articles

Back to top button