IndiaLatest

ഇന്ത്യന്‍ ഓയില്‍ ഉപഭോക്തൃദിനം ആഘോഷിച്ചു

“Manju”

കൊച്ചി: ഇന്ത്യന്‍ ഓയില്‍ ഉപഭോക്തൃദിനം ആഘോഷിച്ചു. ഉപഭോക്തൃദിനാഘോഷങ്ങള്‍ ഇന്ത്യന്‍ ഓയില്‍ കേരള സംസ്ഥാനതലവനും ചീഫ് ജനറല്‍ മാനേജരുമായ വി.സി.അശോകന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മരടിലെ പുതിയ ഇന്ത്യന്‍ ഓയില്‍ റീട്ടെയില്‍ ഔട്ട്‌ലറ്റായ കൊക്കോയിലാണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്. ചലച്ചിത്ര- മിമിക്രി താരമായ രമേഷ് പിഷാരടി മുഖ്യാതിഥി ആയിരുന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ കമ്ബനി പ്രതിജ്ഞാബദ്ധമാണെന്ന് വി.സി. അശോകന്‍ പറഞ്ഞു.
ഉദയംപേരൂര്‍ ഇന്‍ഡേന്‍ ബോട്ട്‌ലിംഗ് പ്ലാന്റ് ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ഉപഭോക്തൃദിനാചരണം നടത്തി. പൊതുജനങ്ങള്‍ക്ക് എല്‍പിജി ബോട്ട്‌ലിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനം കാണാന്‍ സൗകര്യം ഒരുക്കിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖല സ്ഥാപനമാണ് ഇന്ത്യന്‍ ഓയില്‍. കേരളത്തില്‍, ഇന്ത്യന്‍ ഓയിലിന്റെ ഇന്‍ഡേന്‍ പാചക വാതകത്തിന് 52. 3 ലക്ഷം ഉപഭോക്താക്കളാണുള്ളത്. 347 വിതരണക്കാരടങ്ങുന്ന വിതരണ ശൃംഖലയാണ് ഉപയോക്താക്കള്‍ക്ക് പാചക വാതകം എത്തിക്കുന്നത്. ഉദയംപേരൂര്‍ (കൊച്ചി) കോഴിക്കോട് (ചേളാരി) കൊല്ലം എന്നീ ബോട്ട്‌ലിങ്ങ് പ്ലാന്റുകളില്‍ നിന്നാണ് സിലിണ്ടര്‍ നല്‍കുന്നത്. ഇന്ത്യന്‍ ഓയിലിന്റെ ഇന്‍ഡേന്‍ പാചക വാതകത്തിന് കേരളത്തില്‍ 50.7 ശതമാനം വിപണി പങ്കാളിത്തമാണുള്ളത്.

Related Articles

Back to top button