KeralaLatestThiruvananthapuram

കോണ്‍‌ടാക്റ്റ് ലെസ് പ്രോഗ്രാം വിപുലീകരിക്കാന്‍ സ്‍കോഡ ഇന്ത്യ

“Manju”

ശ്രീജ.എസ്

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ കോണ്‍‌ടാക്റ്റ് ലെസ് പ്രോഗ്രാം വിപുലീകരിക്കാന്‍ ഒരുങ്ങി ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‍കോഡ ഓട്ടോ ഇന്ത്യ. ഉപഭോക്താക്കളുടേയും ജീവനക്കാരുടേയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനാണ് ഈ നീക്കം.

ഈ വര്‍ഷം ആദ്യം, കമ്പനി അതിന്റെ കേന്ദ്രീകൃത ബുക്കിംഗ് പ്ലാറ്റ്ഫോം അവതരിപ്പിച്ചിരുന്നു. മൈ-സ്‌കോഡ മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് തന്നെ ഇഷ്ട സ്കോഡ വാഹനം തിരഞ്ഞെടുക്കാനുള്ള സൗകര്യം പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. വെബ്‌സൈറ്റില്‍ സൈന്‍ അപ്പ് ചെയ്യുന്നതിന് ലഭ്യമായ ഒരു തത്സമയ കണ്‍സള്‍ട്ടേഷന്‍ സ്യൂട്ടും കോണ്‍ടാക്റ്റ്ലെസ് വെര്‍ച്വല്‍ പ്രൊഡക്‌ട് പ്രദര്‍ശന ഓപ്ഷനും ഈ സംരംഭം മുന്നോട്ടുവയ്ക്കുന്നു.

Related Articles

Back to top button