KeralaLatest

ശ്രീകരുണാകരഗുരു തെളിയിച്ചത് ആത്മീയതയിലെ തനതു മാര്‍ഗ്ഗം- സ്വാമി സച്ചിദാനന്ദ

“Manju”

ആലുവ: നവജ്യോതിശ്രീകരുണാകരഗുരു ലോകത്തിന് മുന്നില്‍ തെളിയിച്ചത് ആത്മീയതയില്‍ ഗുരു കണ്ടെത്തിയ മാര്‍ഗ്ഗമാണെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ആലുവ അദ്വൈതാശ്രമത്തില്‍ വെച്ച് ശാന്തിഗിരി അവധൂതയാത്രാസംഘത്തോട് സംസാരിക്കുകയായിരുന്നു സ്വാമി.

1979 ലും 1982 ലും ഗുരുവിനെ കാണാനും ദീര്‍ഘനേരം ആത്മീയ വിഷയങ്ങള്‍ സംസാരിക്കുവാനും കഴിഞ്ഞിട്ടുണ്ട്. ആദ്ധ്യാത്മികതയില്‍ ഗുരുവിന് അഗാധമായ അറിവുണ്ടായിരുന്നു. ഗുരുക്കന്‍മാരുടെ ചിന്തകള്‍ക്കും വാക്കിനും കര്‍മ്മത്തിനും ദീര്‍ഘദര്‍ശിത്വമുണ്ട്. അരുവിപ്പുറത്തെ പ്രതിഷ്ഠയ്ക്ക് ശേഷമാണ് ശ്രീനാരായണഗുരു 1904ല്‍ വര്‍ക്കല ശിവഗിരിയില്‍ ആശ്രമം ആരംഭിക്കുന്നത്. 1912 മെയ് 1 ന് വര്‍ക്കലയില്‍ ശാരദാദേവി പ്രതിഷ്ഠ നടത്തിയതിനു ശേഷം ആലുവയില്‍ ഒരു ആശ്രമം സ്ഥാപിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് അദ്വൈതാശ്രമത്തിന്റെ പിറവി. ജാതിമതപരിഗണനകളില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്കൃതം പഠിക്കാന്‍ ഒരു വിദ്യാലയവും ഗുരു ആരംഭിച്ചു. ചരിത്രപ്രസിദ്ധമായ പല സമ്മേളനങ്ങളും ഇവിടെ നടന്നിട്ടുണ്ടെന്നും സ്വാമി പറഞ്ഞു. ചികിത്സാ ആവശ്യത്തിനായുളള യാത്രാമധ്യേയാണ് സ്വാമി ആലുവ അദ്വൈതാശ്രമത്തില്‍ എത്തിയത്. അവധൂത യാത്രാസംഘം ആശ്രമം സന്ദര്‍ശിച്ചതിലുളള സന്തോഷവും ശങ്കരാനന്ദ സ്വാമികള്‍ക്ക് ഗുരുവിനോടുണ്ടായിരുന്ന സ്നേഹവാത്സല്യത്തെക്കുറിച്ചും സ്വാമി യാത്രികരോട് പങ്കുവെച്ചു.

Related Articles

Back to top button