InternationalLatest

ബംഗ്ലാദേശ് താരം നസ്മുൽ ഇസ്ലാമിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു

“Manju”

മുൻ നായകൻ മഷറഫെ മൊർതാസക്ക് പിന്നാലെ ബംഗ്ലാദേശ് സ്പിന്നർ നസ്മുൽ ഇസ്ലാമിനും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഡെയിലി സ്റ്റാർ ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 28കാരനായ താരം രാജ്യത്ത് ഏറ്റവും രൂക്ഷമായി കൊവിഡ് ബാധിച്ച നാരായൺ ഗഞ്ജിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

മുൻ ബംഗ്ലാദേശ് താരവും ഓപ്പണർ തമീം ഇക്ബാലിൻ്റെ സഹോദരനുമായ നഫീസ് ഇക്ബാലിനും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. അദ്ദേഹം ഇപ്പോൾ ഹോം ക്വാറൻ്റീനിലാണെന്നാണ് റിപ്പോർട്ട്. അതേ സമയം, വ്യാഴാഴ്ച രാത്രി പനി പിടിപെട്ടതിനു പിന്നാലെ നടത്തിയ ടെസ്റ്റിലാണ് മൊർതാസക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് പുലർച്ചെയാണ് ടെസ്റ്റ് റിസൽട്ട് വന്നത്. താരത്തിൻ്റെ നില തൃപ്തികരമാണെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്രിക്കറ്റ് ലോകത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ രാജ്യാന്തര താരമാണ് മൊർതാസ. നേരത്തെ, മുൻ പാക് താരം ഷാഹിദ് അഫ്രീദിക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.

ഒരാഴ്ച മുൻപാണ് മുൻ പാക് താരം അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ സ്ഥാപനത്തിലൂടെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഷാഹിദ് അഫ്രീദി. ആദ്യത്തെ രണ്ട്മൂന്ന് ദിവസങ്ങളിൽ ബുദ്ധിമുട്ടായിരുന്നു എന്നും ഇപ്പോൾ ആശ്വാസമുണ്ടെന്നും താരം അറിയിച്ചു

Related Articles

Back to top button