LatestThiruvananthapuram

പ്ലസ്‌വണ്‍ പരീക്ഷ നടത്തിപ്പില്‍ ആശങ്ക വേണ്ട ;വിദ്യാഭ്യാസമന്ത്രി

“Manju”

തിരുവനന്തപുരം ;പ്ലസ്‌വണ്‍ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകള്‍ വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ‘പരീക്ഷ നടപ്പില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആശങ്ക വേണ്ട. ടൈംടേബിള്‍ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കും. പരീക്ഷ തീയതിയില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല’, മന്ത്രി പറഞ്ഞു.

സ്കൂളുകള്‍ തുറക്കുന്നത് തീരുമാനിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പ് മാത്രമല്ല. ആരോഗ്യവകുപ്പ് ഉള്‍പ്പടെയുള്ള മറ്റ് വകുപ്പുകളുടെയും നിര്‍ദേശങ്ങള്‍ പരിഗണിച്ചു കൊണ്ടാകും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനം എടുക്കുക എന്നും വി ശിവന്‍കുട്ടി പറഞ്ഞു. ആവശ്യമായ ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. എല്ലാം പഴുതുകള്‍ അടച്ചുള്ള ഒരുക്കങ്ങളാണ്. നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറും. വിവിധ വകുപ്പുകളുടെ സഹകരണം ഇതിനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button