IndiaLatest

ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ് ഇന്ന് വിരമിക്കും

“Manju”

ലോകയുക്ത ചീഫ് ജസ്റ്റിസ് സിറിയക്ക് ജോസഫ് ഇന്ന് സ്ഥാനമൊഴിയും. ലോകായുക്തയായി അഞ്ച് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് അദ്ദേഹം വിരമിക്കുന്നത്. 3021 കേസുകള്‍ തീർപ്പാക്കിയ ശേഷമാണ് ജസ്റ്റിസ് സിറിയക്ക് ജോസഫിന്റെ പടിയിറക്കം. വിരമിക്കലിന്റെ ഭാഗമായി ബഹുമാനാർത്ഥം ലോകായുക്ത കോടതിയില്‍ ഇന്ന് ഒരു ഫുള്‍ കോർട്ട് കോണ്‍ഫറൻസ് നടക്കുന്നതാണ്.

ഇന്ന് ഉച്ചയ്ക്ക് 12:15 മണിക്കാണ് ലോകായുക്ത ഹാളില്‍ വച്ച്‌ ഫുള്‍ കോർട്ട് കോണ്‍ഫറൻസ് നടക്കുക. കോട്ടയം കൈതപ്പുഴ സ്വദേശിയാണ് ജസ്റ്റിസ് സിറിയക്ക് ജോസഫ്. അദ്ദേഹം സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ജഡ്ജി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൂടാതെ, ഉത്തരാഖണ്ഡ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു. 2019-ലാണ് സിറിയക് ജോസഫ് ലോകായുക്തയായി നിയമിതനായത്.

Related Articles

Back to top button