IndiaKeralaLatestThiruvananthapuram

കോവിഡ്: മരണനിരക്കില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതിതീവ്രമാകുന്നു. ഇന്ത്യയില്‍ കനത്ത നാശം വിതച്ച കൊവിഡില്‍ മരിച്ച ആളുകളുടെ എണ്ണം 35747 ആയി. മരണ നിരക്കില്‍ ഇന്ത്യ ഇറ്റലിയെ കടത്തിവെട്ടിയതായി ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. നിലവില്‍ മരണനിരക്കില്‍ 5-ാം സ്ഥാനത്താണ് ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 779 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു.

കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കൊവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം 32 ദിവസം കൂടുമ്പോള്‍ ഇരട്ടിയാവുകയാണ്. ഈ നില തുടരുകയാണെങ്കില്‍ ബ്രിട്ടനിലെ മരണ സംഖ്യയെ ഇന്ത്യ ഓഗസ്റ്റ് പകുതിയോടെ മറികടക്കും. കഴിഞ്ഞ ഏഴ് ദിവസത്തെ കണക്കുകളുടെ ശരാശരി കണക്കാക്കിയാല്‍ ഇന്ത്യയിലെ പ്രതിദിന മരണസംഖ്യ 735 ആണ്. ബ്രിട്ടനില്‍ 46000 പേരാണ് ഇതിനകം മരിച്ചത്.

നിലവില്‍ ബ്രസീലിലാണ് ഇന്ത്യയെക്കാള്‍ മരണ സംഖ്യ കൂടുതല്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം അവിടെയും മരണ നിരക്ക് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. അമേരിക്കയില്‍ മരണ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സമാനമായ രീതിയിലാണ് ഇന്ത്യയിലെ സ്ഥിതിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ മരണസംഖ്യ ഒന്നരലക്ഷം കവിഞ്ഞിരിക്കുകയാണ്. അതേസമയം, ഇതുവരെ രാജ്യത്ത് 16,38,871 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 5,45,318 പേര്‍ നിലവില്‍ രോഗബാധയുള്ളവരാണ്. 10,57,806 പേരുടെ രോഗം ഭേദമായി.

Related Articles

Back to top button