IndiaLatest

രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് ഇന്ന് തുടക്കം

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ കൗമാരക്കാരുടെ കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം. കോവിന്‍ പോര്‍ട്ടല്‍ വഴി 7 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹിയില്‍ വാക്‌സിനേഷനായി 157 കേന്ദ്രങ്ങള്‍ സജ്ജമാക്കി. അതേസമയം രാജ്യത്ത് കൊവിഡ്, ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുകയാണ്. 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷനാണ് ഇന്ന് ആരംഭിക്കുന്നത്.

ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ നാലാഴ്ച ഇടവേളയില്‍ രണ്ട് ഡോസായാണ് നല്‍കുക. ഇതുവരെ ഏഴ് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സാധിക്കാത്തവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 30,000 കടന്നു. രണ്ടായിരത്തിനടുത്താണ് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,877 കൊവിഡ് കേസുകളും 9 മരണവും റിപ്പോര്‍ട്ട് ചെയ്തു. 50 ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ കേസുകള്‍ 510 ആയി. ഡല്‍ഹിയില്‍ 3,194 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലേക്കെത്തി. ഡല്‍ഹിയില്‍ 400ന് അടുത്താണ് ഒമിക്രോണ്‍ കേസുകള്‍.

Related Articles

Back to top button